ഉപമകളുടെ ഉദ്ദേശ്യം

താന്‍ പഠിപ്പിക്കുന്നത് അറിയുകയും സ്വീകരിക്കുകയും ചെയ്ത് രക്ഷപ്രാപിക്കേണ്ടവര്‍ അത് ഗ്രഹിക്കാനും, രക്ഷപെടാന്‍ പാടില്ലാത്തവര്‍ രക്ഷപെടാതിരിക്കാനും, തന്നെകേട്ട പലവ്യക്തികളിലുമുണ്ടായിരുന്ന പിശാചുക്കളും സാത്താനും കേള്‍ക്കാതിരിക്കാനും യേശുക്രിസ്തു ദൈവരാജ്യരഹസ്യങ്ങള്‍ ഉപമകളിലൂടെ സംസാരിച്ച് പുറത്തുള്ളവരില്‍നിന്നും മറച്ചു.

ഉപമകളുടെ ഉദ്ദേശ്യം

പാപംചെയ്തു ദൈവമഹത്വത്തിന് അയോഗ്യരായ ദൈവമക്കളുടെ പാപത്തിനു പരിഹാരംചെയ്യാനും, അവര്‍ക്കു നിത്യജീവന്‍ നല്‍കാനും ദൈവം ഹൊറെബ് മലയില്‍ രക്ഷകനെ വാഗ്ദാനം ചെയ്തു. അതു സംഭവിച്ചിട്ട് 1500 വര്‍ഷങ്ങള്‍ക്കു ശേഷം ഈ ഭൂമിയില്‍വന്ന ദൈവപുത്രന്‍ പഠിപ്പിച്ചത് മൂന്നരവര്‍ഷമാണ്. ഏകസത്യദൈവത്തെ താനും താന്‍ ആര്‍ക്കുവെളിപ്പെടുത്തിക്കൊടുക്കാന്‍ ആഗ്രഹിക്കുന്നുവോ അവരുമല്ലാതെ മറ്റാരും അറിയുന്നില്ലെന്ന് യേശുക്രിസ്തു പ്രഖ്യാപിച്ചു. യേശുക്രിസ്തു പഠിപ്പിച്ചതാകട്ടെ ദൈവപിതാവിനെക്കുറിച്ചും അവിടുത്തെ രാജ്യത്തെക്കുറിച്ചും മാത്രമാണ്. ഇത് ജനത്തെ അവന്‍ പഠിപ്പിച്ചത് ഉപമകളിലൂടെയാണ്.


തന്നെകേള്‍ക്കുന്ന എല്ലാവര്‍ക്കും മനസ്സിലാകാനാണ് യേശുക്രിസ്തു ഉപമകളിലൂടെ പഠിപ്പിച്ചതെന്നാണ് എല്ലാവരും കരുതുന്നതും പഠിപ്പിക്കുന്നതും. എന്നാല്‍ ഇതിനെക്കുറിച്ച് തന്‍റെ പ്രവൃത്തികളിലൂടെ ദൈവപുത്രന്‍ പഠിപ്പിച്ചതെന്താണ്? ജനത്തോട് ഉപമകളിലൂടെ സംസാരിച്ചതെല്ലാം ശിഷ്യന്‍മാര്‍ക്ക് യേശുക്രിസ്തു രഹസ്യമായി വിശദീകരിച്ചുകൊടുത്തിരുന്നു. അതായത്, താന്‍ പഠിപ്പിക്കുന്നത് അറിയുകയും സ്വീകരിക്കുകയുംചെയ്ത് രക്ഷപ്രാപിക്കേണ്ടവര്‍ അത് ഗ്രഹിക്കാനും, രക്ഷപെടാന്‍ പാടില്ലാത്തവര്‍ രക്ഷപെടാതിരിക്കാനും, തന്നെകേട്ട പലവ്യക്തികളിലുമുണ്ടായിരുന്ന പിശാചുക്കളും സാത്താനും കേള്‍ക്കാതിരിക്കാനും യേശുക്രിസ്തു ദൈവരാജ്യരഹസ്യങ്ങള്‍ ഉപമകളിലൂടെ സംസാരിച്ച് പുറത്തുള്ളവരില്‍നിന്നും മറച്ചു.


ഇനി, എന്താണ് ദൈവപുത്രന്‍ ഇതിനു നല്‍കിയ വിശദീകരണം? ദൈവരാജ്യത്തിന്‍റെ രഹസ്യങ്ങള്‍ അറിയാനുള്ള വരം തന്നോടുചേര്‍ന്നിരിക്കുന്ന തന്‍റെ ശിഷ്യര്‍ക്കാണ് (അതായത്, അവന്‍റെ സഹോദരര്‍ക്ക്, രക്ഷയുടെ (ദൈവരാജ്യത്തിന്‍റെ) അവകാശികളാകാനിരിക്കുന്നവര്‍ക്ക്) ലഭിച്ചിരിക്കുന്നതെന്നും, പുറത്തുള്ളവര്‍ക്ക് അതു ലഭിച്ചിട്ടില്ലെന്നും അവന്‍ പ്രഖ്യാപിച്ചു. അതിനാല്‍ അവര്‍ (ഈ വരം ലഭിച്ചിട്ടില്ലാത്തവര്‍) കണ്ടിട്ടും കാണാതിരിക്കുന്നതിനും, കേട്ടിട്ടും ഗ്രഹിക്കാതിരിക്കുന്നതിനും, അങ്ങനെ മനസ്സുതിരിഞ്ഞ് മോചനം പ്രാപിക്കാതിരിക്കുന്നതിനുമാണ് താന്‍ ഉപമകളിലൂടെ സംസാരിക്കുന്നതെന്നാണ് ദൈവപുത്രന്‍ അരുളിച്ചെയ്തത്.


ദൈവരാജ്യം രഹസ്യമാണ്. ആ രഹസ്യങ്ങളറിയാന്‍ ദൈവപിതാവില്‍നിന്നും വരം ലഭിക്കണം. ഈ ദൈവരാജ്യത്തിന്‍റെ അവകാശികളായ ദൈവപുത്രനും അവന്‍റെ സഹോദരരും (ദൈവത്തിന്‍റെ ആദ്യജാതര്‍) ഈ ഭൂമിയില്‍ വരുമ്പോള്‍മാത്രമാണ്, ഈ ദൈവരാജ്യ രഹസ്യങ്ങള്‍ ദൈവം വെളിപ്പെടുത്തിക്കൊടുക്കുക.


ഇതാ ദൈവരാജ്യത്തിന്‍റെ രഹസ്യങ്ങള്‍ തുറക്കപ്പെടുന്ന സമയം! അവസാനകാലത്തുമാത്രം വെളിപ്പെടുത്താനായി ദൈവപിതാവ് തയ്യാറാക്കിയിരുന്ന രക്ഷയുടെ രഹസ്യങ്ങള്‍ ഇതാ ഇപ്പോള്‍ പ്രഘോഷിക്കപ്പെടുന്നു!


(മര്‍ക്കോ. 4/33-34, മര്‍ക്കോ. 4/10-12, ലൂക്കാ 8/21, ഹെബ്രാ. 1/14, ലൂക്കാ 22/28-30, ദാനി. 12/8-10, റോമാ 16/20, 1 പത്രോ. 1/5)


അവന്‍ പറഞ്ഞു: ദൈവരാജ്യത്തിന്‍റെ രഹസ്യം നിങ്ങള്‍ക്കാണു നല്‍കപ്പെട്ടിരിക്കുന്നത്, പുറത്തുള്ളവര്‍ക്കാകട്ടെ, എല്ലാം ഉപമകളിലൂടെ മാത്രം. (മര്‍ക്കോ. 4 : 11 )


Related Articles

View All

ദൈവത്തിന്‍റെ ഓരോ വാഗ്ദാനങ്ങളും സത്യമാണെന്നും അത് തനിക്ക് ലഭിക്കും എന്ന ഉറപ്പും ബോധ്യവുമാണ് വിശ്വാസം. പക്ഷെ എന്തൊക്കെയാണ് ദൈവം നല്‍കിയ വാഗ്ദാനങ്ങള്‍ എന്നറിയാതെ എങ്ങനെയാണ് അവയില്‍ ഒരുവന്‍ പ്രത്യാശിക്കുക?

യേശുക്രിസ്തു ഏകരക്ഷകനാണെന്ന് വെറും ബൗദ്ധികതലത്തില്‍ അറിഞ്ഞാല്‍പ്പോരാ. ഇന്ന് ക്രിസ്താനികള്‍ എന്നു വിളിക്കപ്പെടുന്നവര്‍ ഈ അവസ്ഥയിലാണ്.

ദൈവവചനത്തിലുള്ള വിശ്വാസമാണ് യഥാര്‍ത്ഥ വിശ്വാസം. എന്‍റെ നീതിമാന്‍ വിശ്വാസംമൂലം ജീവിക്കും എന്ന ദൈവികവാഗ്ദാനം ഈ വിശ്വാസമുള്ളവര്‍ക്കു മാത്രമാണ് ലഭിക്കുക.

Chat with us