Our Articles

മറ്റുള്ളവ Articles

ദൈവം മനുഷ്യമക്കള്‍ക്കു ഈ അവസാനകാലത്തു നല്‍കുന്ന ഏറ്റവും വലിയ അനുഗ്രഹമാണ് അനുതപിക്കാനുള്ള വരം! ഇപ്പോള്‍ ഈ വരം ലഭിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍!

മോശയുടെ നിയമംവഴി നീതീകരണം ലഭിക്കാത്ത ഒരു പ്രവൃത്തി അന്ത്യനാളുകളില്‍ ദൈവപിതാവ് ചെയ്യുന്നു. മോശയുടെ നിയമത്തില്‍ അതിനു നീതീകരണമില്ലെങ്കില്‍, സഭകളുടെയോ, മറ്റ് സംവിധാനങ്ങളുടെയോ നിയമത്തില്‍ അതിനു നീതീകരണമില്ല

ഒരുവന്‍ ഈ വിശ്വാസത്താല്‍ സകലനിയമങ്ങളെയും അതിജീവിക്കുകയും വിശ്വാസത്തിന്‍റെ പ്രവൃത്തികള്‍ പുറപ്പെടുവിക്കുകയും ചെയ്യുമ്പോഴാണ് അവന്‍ വാഗ്ദാനങ്ങള്‍ പ്രാപിക്കാന്‍ യോഗ്യനാകുന്നത്.

ദൈവകൃപ എന്നതു ദൈവികത അല്ലെങ്കില്‍ ദൈവികസ്വഭാവംതന്നെയാണ്. ദൈവരാജ്യത്തിലെ നിത്യജീവനു നമ്മെ യോഗ്യരാക്കുന്നത് ഈ കൃപയാണ്. ഈ കൃപയുടെ നിറവ് നല്‍കാനാണ് യേശുക്രിസ്തു (ഇമ്മാനുഏല്‍) വീണ്ടും വരുന്നത്.

ദൈവത്തിന്‍റെ വചനത്തിനും ദൈവപുത്രനും എതിരായിരുന്നവര്‍ അനുതപിച്ച് അനുകൂലമാകുന്നതാണ് മാനസാന്തരം.

ഈ ലോകജീവിതത്തിനുവേണ്ടിയാണ് ഒരുവന്‍ പള്ളിയില്‍ പോകുന്നതെങ്കില്‍ അവന്‍ പൂര്‍ണ്ണമായും ഒരു ലൗകികമനുഷ്യനാണ്. ഒരേസമയം ആത്മീയമനുഷ്യനും ലൗകികമനുഷ്യനുമായി വര്‍ത്തിക്കുന്ന അവസ്ഥ ദൈവപിതാവിന്‍റെ മുമ്പില്‍ നീതീകരിക്കപ്പെടില്ല.

എന്താണ് സഭ? ദൈവപിതാവിന്‍റെ ഇഷ്ടം നിറവേറ്റുന്ന വേര്‍തിരിക്കപ്പെട്ട സമൂഹമാണ് സഭ. സ്വര്‍ഗ്ഗത്തില്‍ ചെന്നിട്ടല്ല ഈ വേര്‍പെടുത്തല്‍. മറിച്ച്, ഈ ലോകത്തില്‍ത്തന്നെയാണ് ദൈവം വേര്‍തിരിക്കുന്നത്.

ഇമ്മാനുഏലിനാല്‍ അമര്‍ത്യരാക്കപ്പെട്ട്, നിത്യജീവന്‍ അവകാശമായി ലഭിക്കുന്നവരാണ് ദൈവത്തിന്‍റെ പരിശുദ്ധര്‍. നിത്യം ജീവിച്ചിരിക്കുന്നവരാണ് ദൈവത്തിന്‍റെ പരിശുദ്ധര്‍. മരണമുള്ളവര്‍ പരിശുദ്ധരല്ല.

ദൈവവചനത്തിലുള്ള വിശ്വാസമാണ് യഥാര്‍ത്ഥ വിശ്വാസം. എന്‍റെ നീതിമാന്‍ വിശ്വാസംമൂലം ജീവിക്കും എന്ന ദൈവികവാഗ്ദാനം ഈ വിശ്വാസമുള്ളവര്‍ക്കു മാത്രമാണ് ലഭിക്കുക.

Chat with us