ദൈവത്തിന്‍റെ വചനത്തിനും ദൈവപുത്രനും എതിരായിരുന്നവര്‍ അനുതപിച്ച് അനുകൂലമാകുന്നതാണ് മാനസാന്തരം.
ദൈവത്തിന്‍റെ വചനത്തിനും ദൈവപുത്രനും എതിരായിരുന്നവര്‍ അനുതപിച്ച് അനുകൂലമാകുന്നതാണ് മാനസാന്തരം.
ആദിമ ക്രൈസ്തവരുടെ കാലത്ത് സുവിശേഷം ഏറ്റുവാങ്ങിയ ജനം വിശ്വാസം സ്വീകരിച്ചതിന്‍റെയും ഏറ്റുപറയുന്നതിന്‍റെയും അടയാളമായി ജ്ഞാനസ്നാനം സ്വീകരിച്ചു. അവര്‍ തിന്‍മകളില്‍നിന്ന് വിട്ടകന്ന് വിശ്വാസത്തിനുവേണ്ടി രക്തസാക്ഷികളായി. ദൈവപുത്രന്‍ യേശുക്രിസ്തുവിനു ശത്രുക്കളായിരുന്നവര്‍ അപ്പസ്തോലന്‍മാരുടെ പ്രസംഗംവഴി മാനസാന്തരപ്പെട്ട് അവനെ ഏറ്റുപറഞ്ഞു. പൗലോസിന്‍റേതും മാനസാന്തരമായിരുന്നു. അവന്‍റെ മാനസാന്തരത്തിനു പിന്നില്‍ ഒരു ലൗകിക ആവശ്യവും ഉണ്ടായിരുന്നില്ല. മാനസാന്തരത്തിന്‍റെ ഫലം പൗലോസിന്‍റെ തുടര്‍ന്നുള്ള ജീവിതത്തില്‍ നമുക്കു കാണാം. അവന് വലിയ നഷ്ടങ്ങളാണ് തുടര്‍ന്നുണ്ടായത്.
ഇന്നു സഭകളിലെ ധ്യാനകേന്ദ്രങ്ങളില്‍ നടക്കുന്നു എന്നു പറയപ്പെടുന്ന മാനസാന്തരം ഈ ലോകജീവിതത്തെ ലാക്കാക്കിക്കൊണ്ടുള്ള മാനസാന്തരമാണ്. ലോകത്തിനറിയാവുന്ന മാനസാന്തരം കള്ളുകുടി നിര്‍ത്തുക, പുകവലി നിര്‍ത്തുക തുടങ്ങിയവയാണ്. അവിടെ അവന് നഷ്ടങ്ങളൊന്നുമില്ല. പണം ലാഭമായി. വീട്ടില്‍ കഞ്ഞികുടി നടക്കുന്നു. കുടുംബസമാധാനം ലഭിക്കുന്നു. ലാഭംതന്നെ ലാഭം. ലൗകിക നേട്ടങ്ങള്‍ക്കുവേണ്ടിയുള്ള ഒരു അഡ്ജസ്റ്റ്മെന്‍റ് ആണത്. എന്നാല്‍, അതു കിട്ടാതെവന്നാല്‍ വീണ്ടും പാപത്തിലേക്ക് പോകുന്നു. ധ്യാനത്തില്‍ സംബന്ധിച്ച് മാനസാന്തരപ്പെട്ട ഇത്തരം ഒരു വ്യക്തി ഏറിയാല്‍ 6 മാസം പിടിച്ചുനില്‍ക്കുന്നു. അതിനുശേഷം വീണ്ടും പഴയ സ്ഥതിയിലേക്ക് പോകുന്നു. അവനുണ്ടായ മാനസാന്തരം മാനസാന്തരമേയല്ല.
ഉപേക്ഷിക്കാത്ത മാനസാന്തരമൊന്നും മാനസാന്തരമല്ല. ലൗകിക നേട്ടത്തിനുവേണ്ടി ഒന്ന് ഉപേക്ഷിക്കുന്നവര്‍ക്ക് മറ്റൊന്ന് കിട്ടുന്നു. ഇതില്‍ നഷ്ടങ്ങളൊന്നുമില്ല. പാപം ഉപേക്ഷിച്ചു ജോലി കിട്ടി. മക്കളെ വിവാഹം ചെയ്തയച്ചു. സംഗതി ലാഭംതന്നെ. ദൈവവചനത്തിനും പിതാവിന്‍റെ ഹിതത്തിനും കീഴ്പ്പെട്ടു ജീവിച്ച യേശുക്രിസ്തുവിന് എന്തു ലാഭമാണ് ഉണ്ടായത്? അവന്‍റെ ജീവിതം മുഴുവനും നഷ്ടങ്ങളായിരുന്നു. മാനഹാനിയും പീഡനങ്ങളും. പരിശുദ്ധ അമ്മയ്ക്ക് എന്തു ലാഭമാണ് ഉണ്ടായത്? മാനഹാനിയും കഷ്ടതകളും മാത്രം. ധ്യാനം കുടിയതുകൊണ്ടുണ്ടായ നേട്ടങ്ങളുടെ പട്ടിക ഉയര്‍ത്തിക്കാട്ടുന്ന ധ്യാനഗുരുക്കന്‍മാരും ലൗകികനേട്ടത്തിനുവേണ്ടി ധ്യാനകേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തുന്ന ജനവും ഈ തിരിച്ചറിവ് എന്നു നേടും?
© 2024. Church of Light Emperor Emmanuel Zion. All rights reserved.