പശ്ചാത്തപിക്കാനുള്ള സമയം

ദൈവം മനുഷ്യമക്കള്‍ക്കു ഈ അവസാനകാലത്തു നല്‍കുന്ന ഏറ്റവും വലിയ അനുഗ്രഹമാണ് അനുതപിക്കാനുള്ള വരം! ഇപ്പോള്‍ ഈ വരം ലഭിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍!

പശ്ചാത്തപിക്കാനുള്ള സമയം

അജ്ഞതയുടെ കാലഘട്ടങ്ങളെ ദൈവം കണക്കിലെടുത്തില്ല. എന്നാല്‍, ഇപ്പോള്‍ എല്ലായിടത്തുമുള്ള സകല ജനങ്ങളും പശ്ചാത്തപിക്കണമെന്ന് അവിടുന്ന് ആജ്ഞാപിക്കുന്നു. എന്തെന്നാല്‍, താന്‍ നിയോഗിച്ചിരിക്കുന്ന ഒരു മനുഷ്യന്‍വഴി ലോകത്തെ മുഴുവന്‍ നീതിയോടെ വിധിക്കാന്‍ അവിടുന്ന് ഒരു ദിവസം നിശ്ചയിച്ചിരിക്കുന്നു. ആ മനുഷ്യനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചുകൊണ്ട് അവിടുന്ന് ഇതിന് ഉറപ്പു നല്‍കിയിട്ടുമുണ്ട് (അപ്പ. 17 : 30    -31).

ഇപ്പോഴാണ് നാം അനുതപിക്കേണ്ടത്. അനുതപിക്കാനുള്ള അവസരവും അനുതാപത്തിന്‍റെ കൃപയും ദൈവം പിന്‍വലിക്കുന്നതിനുമുമ്പ് എല്ലാവരും അനുതപിക്കണമെന്നാണ് ദൈവത്തിന്‍റെ കല്‍പന. ഈ കൃപ പിന്‍വലിച്ചുകഴിഞ്ഞാല്‍പ്പിന്നെ അനീതിയും തിന്‍മയും ചെയ്യുന്നവന്‍ ഇനിയും അങ്ങനെ തുടര്‍ന്നുകൊള്ളട്ടെയെന്നും, വിശുദ്ധന്‍ ഇനിയും വിശുദ്ധീകരിക്കട്ടെയെന്നും ദൈവം കല്‍പിക്കുന്നു (വെളി. 22:10-11). അതായത് കരുണ പിന്‍വലിക്കപ്പെട്ടുകഴിഞ്ഞാല്‍, പശ്ചാത്താപത്തിന് ലഭിച്ച അവസരം നഷ്ടമാക്കിയാല്‍ പിന്നെ പാപിക്ക് അനുതപിക്കാന്‍ അവസരമില്ല. പൂര്‍വ്വപിതാവായ ഇസഹാക്കിന്‍റെ പുത്രന്‍ ഏസാവിനുണ്ടായ അനുഭവം ഇതിന്‍റെ വ്യക്തമായ ദൃഷ്ടാന്തമാണ് (ഹെബ്രാ. 12:15-17).

പരിശുദ്ധ ബൈബിള്‍ എഴുതപ്പെട്ടതും ഇപ്പോള്‍ സംഭവിക്കുന്നതുമായ കാലത്തിന്‍റെ അടയാളങ്ങളില്‍നിന്നും, പരിശുദ്ധ കന്യകാമറിയം നല്‍കിയ യുഗാന്തസന്ദേശങ്ങളില്‍നിന്നും ന്യായവിധിയുടെ സമയം സമീപിച്ചിരിക്കുന്നുവെന്ന് നമുക്കു മനസ്സിലാക്കാം. ഇതാ ന്യായാധിപന്‍ മനുഷ്യശരീരംധരിച്ച് ഈ ഭൂമിയില്‍ വന്നുകഴിഞ്ഞു! അവന്‍ ന്യായാധിപനായി വെളിപ്പെടുന്നതിനുമുമ്പുതന്നെ നാം മാനസാന്തരപ്പെടണം.

യേശുക്രിസ്തു വരട്ടെ, വെളിപ്പെടട്ടെ അപ്പോള്‍ ഞാന്‍ മാനസാന്തരപ്പെടാം എന്നു പറഞ്ഞിരിക്കുന്നവര്‍ക്ക് ദൈവപുത്രന്‍ വെളിപ്പെടുമ്പോള്‍ അനുതപിക്കാന്‍ അവസരമുണ്ടാകുമോ? ഇല്ല. അപ്പോള്‍ സകലമനുഷ്യരും അവനെപ്രതി മാറത്തടിച്ചു വിലപിക്കുമെന്നും, സംഭവിക്കാന്‍ പോകുന്നവയെ ഓര്‍ത്തുളള ഭയവും ആകുലതയുംകൊണ്ട് അവര്‍ അസ്തപ്രജ്ഞരാകുമെന്നും, കുഞ്ഞാടിന്‍റെ ക്രോധത്തില്‍നിന്നും തങ്ങളെ മറയ്ക്കാന്‍ തങ്ങളുടെമേല്‍ വന്നുവീഴാന്‍ അവര്‍ മലകളോടും പാറകളോടും വിളിച്ചുപറയുമെന്നും ദൈവവചനം പ്രവചിച്ചിരിക്കുന്നു (മത്താ. 24:30, ലൂക്കാ 21:25-27, വെളി. 6:15-17).

ദൈവം മനുഷ്യമക്കള്‍ക്കു ഈ അവസാനകാലത്തു നല്‍കുന്ന ഏറ്റവും വലിയ അനുഗ്രഹമാണ് അനുതപിക്കാനുള്ള വരം! ഇപ്പോള്‍ ഈ വരം ലഭിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍!









Related Articles

View All

ദൈവത്തിന്‍റെ ഓരോ വാഗ്ദാനങ്ങളും സത്യമാണെന്നും അത് തനിക്ക് ലഭിക്കും എന്ന ഉറപ്പും ബോധ്യവുമാണ് വിശ്വാസം. പക്ഷെ എന്തൊക്കെയാണ് ദൈവം നല്‍കിയ വാഗ്ദാനങ്ങള്‍ എന്നറിയാതെ എങ്ങനെയാണ് അവയില്‍ ഒരുവന്‍ പ്രത്യാശിക്കുക?

യേശുക്രിസ്തു ഏകരക്ഷകനാണെന്ന് വെറും ബൗദ്ധികതലത്തില്‍ അറിഞ്ഞാല്‍പ്പോരാ. ഇന്ന് ക്രിസ്താനികള്‍ എന്നു വിളിക്കപ്പെടുന്നവര്‍ ഈ അവസ്ഥയിലാണ്.

ദൈവവചനത്തിലുള്ള വിശ്വാസമാണ് യഥാര്‍ത്ഥ വിശ്വാസം. എന്‍റെ നീതിമാന്‍ വിശ്വാസംമൂലം ജീവിക്കും എന്ന ദൈവികവാഗ്ദാനം ഈ വിശ്വാസമുള്ളവര്‍ക്കു മാത്രമാണ് ലഭിക്കുക.

Chat with us