ഏകസത്യമായ ദൈവവചനം

ജീവിക്കുന്ന ഏകസത്യദൈവത്തിന്‍റെ വചനം ലിഖിതരൂപത്തില്‍ എഴുതപ്പെട്ടിരിക്കുന്ന ഗ്രന്ഥമാണ് ബൈബിള്‍. ദൈവത്തിന്‍റെ വാക്കുകളും പ്രവൃത്തികളും ഇതില്‍ എഴുതപ്പെട്ടിരിക്കുന്നു.

ഏകസത്യമായ ദൈവവചനം

ജീവിക്കുന്ന ഏകസത്യദൈവത്തിന്‍റെ വചനം ലിഖിതരൂപത്തില്‍ എഴുതപ്പെട്ടിരിക്കുന്ന ഗ്രന്ഥമാണ് ബൈബിള്‍. ദൈവത്തിന്‍റെ വാക്കുകളും പ്രവൃത്തികളും ഇതില്‍ എഴുതപ്പെട്ടിരിക്കുന്നു. ദൈവവചനം എഴുതപ്പെട്ടത് പരിശുദ്ധാത്മാവിനാലാണ്. പ്രവാചകരിലൂടെയും, യേശുക്രിസ്തുവിലൂടെയും അപ്പസ്തോലന്മാരിലൂടെയും പുറപ്പെട്ട ദൈവത്തിന്‍റെ ഓരോ വാക്കും സത്യമെന്നു തെളിയുന്നു; വളച്ചൊടിച്ചതോ വക്രമോ ആയി ഒന്നും ദൈവവചനത്തിലില്ല; ഗ്രഹിക്കുന്നവന് അത് ഋജുവാണ്.


ദൈവവചനം ദൈവപിതാവില്‍നിന്നും പുറപ്പെടുന്ന ആത്മാവാണ് (ദൈവപുത്രന്‍ യേശുക്രിസ്തുവിന്‍റെ ആത്മാവാണ്), വെളിച്ചമാണ്, സ്വരമാണ്, ജീവനാണ്. ഇരുളിന് ഒരിക്കലും കീഴടക്കാന്‍ കഴിയാത്ത പ്രകാശമാണ് ദൈവവചനം. ദൈവവചനം ഒരിക്കലും ഫലശൂന്യമായി തിരിച്ചുവരില്ല. വചനം സജീവവും, ഊര്‍ജ്ജസ്വലവും, ചലനാത്മകവുമാണ്. പരിശുദ്ധാത്മാവിന്‍റെ പ്രചോദനത്താല്‍ വചനം വായിച്ചാല്‍മാത്രമേ വചനത്തിന് ദൈവം ഉദ്ദേശിച്ച പൊരുള്‍ ഗ്രഹിക്കാന്‍ സാധിക്കൂ. ദൈവവചനം അതില്‍ത്തന്നെ പൂര്‍ണ്ണമാണ്. ദൈവഭക്തനായ മനുഷ്യന്‍ പൂര്‍ണ്ണത കൈവരിക്കുവാനും എല്ലാ നല്ലപ്രവൃത്തികളും ചെയ്യുന്നതിനു പര്യാപ്തനാക്കാനും ദൈവവചനത്തിനു സാധിക്കും.


ദൈവവചനത്തോട് ഒന്നും കൂട്ടിച്ചേര്‍ക്കാനോ, അതില്‍നിന്ന് എന്തെങ്കിലും എടുത്തുകളയാനോ മനുഷ്യന് അധികാരമില്ല (സുഭാ. 30:5-6). ദൈവവചനം ആരുടെയും വ്യാഖ്യാനത്തിനുള്ളതല്ല (2 പത്രോ. 2:20-21). ചിലദൈവവചനങ്ങള്‍ ശരിയെന്നും, ചിലവചനങ്ങള്‍ തെറ്റെന്നും പറയുന്നത് ദൈവവചനത്തെയും അവയുടെ ഉറവിടമായ ദൈവപിതാവിനെയും നിഷേധിക്കുന്ന പ്രവൃത്തിയാണ്. ചില ദൈവവചനങ്ങള്‍ അതിശയോക്തിയാണെന്നോ, ഭാവനാസൃഷ്ടിയാണെന്നോ, ദൈവത്തെ ആരാധിക്കാത്ത മനുഷ്യര്‍ എപ്പോഴോ ഉണ്ടാക്കിയ കഥകളാണെന്നോ, വെറും കാവ്യങ്ങളാണെന്നോ, പ്രതീകാത്മകമായി മാത്രം സത്യമാണെന്നോ, കഴിഞ്ഞുപോയ കാര്യങ്ങള്‍ മാത്രമാണെന്നോ, അപ്രസക്തങ്ങളാണെന്നോ ഒക്കെ പറയുന്ന ഇന്നത്തെ പണ്ഡിതരുടെ പ്രബോധനം ദൈവികമല്ല. കാരണം, ദൈവത്തിന് തന്നെത്തന്നെ നിഷേധിക്കുക സാധ്യമല്ല. ദൈവവചനത്തിനാണ് യഥാര്‍ത്ഥ അപ്രമാദിത്വം!


ചെവിയുള്ളവര്‍ക്കു മാത്രമാണ് ദൈവവചനം ഗ്രഹിക്കുവാന്‍ സാധിക്കുക. ദൈവം അയയ്ക്കുന്നവരിലൂടെ ദൈവത്തിന്‍റെ ആത്മാവ് പ്രസംഗിക്കുന്ന വചനം കേള്‍ക്കുന്നതിലൂടെയാണ് വിശ്വാസം സംജാതമാകുന്നത് (റോമാ 10:14:17). ഇപ്രകാരം കേള്‍ക്കുന്നത് അതേപോലെ വിശ്വസിക്കുന്നവരിലാണ് വചനം വസിക്കുന്നത്. ദൈവവചനം വസിക്കണമെങ്കില്‍ ദൈവം അവിടുത്തെ വചനം പ്രസംഗിക്കാന്‍ അയയ്ക്കുന്നവരില്‍ വിശ്വസിക്കണം (യോഹ. 5:38).


ദൈവവചനം സൃഷ്ടിക്കുന്നതാണ്; സകലത്തെയും നിലനിര്‍ത്തുന്നതാണ്; സകലത്തെയും സംഹരിക്കുന്നതാണ്; സൗഖ്യം നല്‍കുന്നതാണ്; സര്‍വ്വശക്തമാണ്; സകലത്തെയും തനിക്കു കീഴ്പ്പെടുത്താന്‍ കഴിവുള്ളതാണ്; മരിച്ചവര്‍ക്കു പുനരുത്ഥാനം നല്‍കുന്നതാണ്; ജീവിച്ചിരിക്കുന്നവരെ രൂപാന്തരപ്പെടുത്തുന്നതാണ്; നിത്യജീവന്‍ നല്‍കുന്നതാണ്; ഒരിക്കലും കടന്നുപോകാത്തതാണ്. ദൈവവചനത്തിന് പാതാളവും, ഭൂമിയും, സ്വര്‍ഗ്ഗവും വിധേയപ്പെട്ടിരിക്കുന്നു (മത്താ. 28:18)


ആത്മാവാണു ജീവന്‍ നല്‍കുന്നത്; ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോടു ഞാന്‍ പറഞ്ഞ വാക്കുകള്‍ ആത്മാവും ജീവനുമാണ് (യോഹ. 6:63).


മനുഷ്യന്‍ നുണവചനം സ്വീകരിച്ച് പാപം ചെയ്ത് നഷ്ടമാക്കിയ അനശ്വരതയുടെ പുനഃസ്ഥാപനം നടത്തുന്നതും വചനം തന്നെയാണ്. ദൈവവചനം ദൈവമക്കളെ ഭരിക്കുമ്പോള്‍ അവന്‍റെ ഭരണത്തിന്‍കീഴിലുള്ളതെല്ലാം ജീര്‍ണ്ണതയുടെയും ജഡനിയമങ്ങളുടെയും അടിമത്തത്തില്‍നിന്നു സ്വതന്ത്രമാകും.


നശ്വരമായത് അനശ്വരവും മര്‍ത്യമായത് അമര്‍ത്യവും ആകേണ്ടിയിരിക്കുന്നു. അങ്ങനെ, നശ്വരമായത് അനശ്വരതയും മര്‍ത്യമായത് അമര്‍ത്യതയും പ്രാപിച്ചുകഴിയുമ്പോള്‍, മരണത്തെ വിജയം ഗ്രസിച്ചു എന്നെഴുതപ്പെട്ടതു യാഥാര്‍ത്ഥ്യമാകും (1 കോറി. 15:53-54).


ഇതാ എല്ലാ ദൈവവചനവും പൂര്‍ത്തിയാകുന്ന സമയം സമാഗതമായിരിക്കുന്നു!


Related Articles

View All

ദൈവത്തിന്‍റെ ഓരോ വാഗ്ദാനങ്ങളും സത്യമാണെന്നും അത് തനിക്ക് ലഭിക്കും എന്ന ഉറപ്പും ബോധ്യവുമാണ് വിശ്വാസം. പക്ഷെ എന്തൊക്കെയാണ് ദൈവം നല്‍കിയ വാഗ്ദാനങ്ങള്‍ എന്നറിയാതെ എങ്ങനെയാണ് അവയില്‍ ഒരുവന്‍ പ്രത്യാശിക്കുക?

യേശുക്രിസ്തു ഏകരക്ഷകനാണെന്ന് വെറും ബൗദ്ധികതലത്തില്‍ അറിഞ്ഞാല്‍പ്പോരാ. ഇന്ന് ക്രിസ്താനികള്‍ എന്നു വിളിക്കപ്പെടുന്നവര്‍ ഈ അവസ്ഥയിലാണ്.

ദൈവവചനത്തിലുള്ള വിശ്വാസമാണ് യഥാര്‍ത്ഥ വിശ്വാസം. എന്‍റെ നീതിമാന്‍ വിശ്വാസംമൂലം ജീവിക്കും എന്ന ദൈവികവാഗ്ദാനം ഈ വിശ്വാസമുള്ളവര്‍ക്കു മാത്രമാണ് ലഭിക്കുക.

Chat with us