Our Articles

മറ്റുള്ളവ Articles

യേശുക്രിസ്തു ഏകരക്ഷകനാണെന്ന് വെറും ബൗദ്ധികതലത്തില്‍ അറിഞ്ഞാല്‍പ്പോരാ. ഇന്ന് ക്രിസ്താനികള്‍ എന്നു വിളിക്കപ്പെടുന്നവര്‍ ഈ അവസ്ഥയിലാണ്.

ദൈവത്തിന്‍റെ ഓരോ വാഗ്ദാനങ്ങളും സത്യമാണെന്നും അത് തനിക്ക് ലഭിക്കും എന്ന ഉറപ്പും ബോധ്യവുമാണ് വിശ്വാസം. പക്ഷെ എന്തൊക്കെയാണ് ദൈവം നല്‍കിയ വാഗ്ദാനങ്ങള്‍ എന്നറിയാതെ എങ്ങനെയാണ് അവയില്‍ ഒരുവന്‍ പ്രത്യാശിക്കുക?

താന്‍ പഠിപ്പിക്കുന്നത് അറിയുകയും സ്വീകരിക്കുകയും ചെയ്ത് രക്ഷപ്രാപിക്കേണ്ടവര്‍ അത് ഗ്രഹിക്കാനും, രക്ഷപെടാന്‍ പാടില്ലാത്തവര്‍ രക്ഷപെടാതിരിക്കാനും, തന്നെകേട്ട പലവ്യക്തികളിലുമുണ്ടായിരുന്ന പിശാചുക്കളും സാത്താനും കേള്‍ക്കാതിരിക്കാനും യേശുക്രിസ്തു ദൈവരാജ്യരഹസ്യങ്ങള്‍ ഉപമകളിലൂടെ സംസാരിച്ച് പുറത്തുള്ളവരില്‍നിന്നും മറച്ചു.

അവസാനനാളുകളില്‍ ഈ ലോകത്തിലുണ്ടാകുന്ന ദൈവവചനക്ഷാമത്തെക്കുറിച്ചാണ് ഈ പ്രവചനം. ഇത് ദൈവംതന്നെ ചെയ്യുന്ന പ്രവൃത്തിയാണ്. ക്ഷാമകാലത്ത് ദൈവവചനം എവിടെ ലഭിക്കും? സത്യവചനം എങ്ങനെ വിവേചിച്ചറിയാം?

ജനങ്ങള്‍ ഉത്തമമായ പ്രബോധനത്തില്‍ സഹിഷ്ണുത കാണിക്കാത്ത കാലം വരുന്നു. കേള്‍വിക്ക് ഇമ്പമുള്ളവയില്‍ ആവേശം കൊള്ളുകയാല്‍, അവര്‍ തങ്ങളുടെ അഭിരുചിക്കു ചേര്‍ന്ന പ്രബോധകരെ വിളിച്ചുകൂട്ടും. അവര്‍ സത്യത്തിനുനേരെ ചെവിയടച്ചു കെട്ടുകഥകളിലേക്കു ശ്രദ്ധതിരിക്കും.

ജീവിക്കുന്ന ഏകസത്യദൈവത്തിന്‍റെ വചനം ലിഖിതരൂപത്തില്‍ എഴുതപ്പെട്ടിരിക്കുന്ന ഗ്രന്ഥമാണ് ബൈബിള്‍. ദൈവത്തിന്‍റെ വാക്കുകളും പ്രവൃത്തികളും ഇതില്‍ എഴുതപ്പെട്ടിരിക്കുന്നു.

Chat with us