Our Articles

സത്‌വാർത്ത Articles

ദൈവമക്കള്‍ക്ക് ഒരു രക്ഷ ലഭിക്കാനിരിക്കുന്നു. അത് ദൈവമക്കളുടെ ശരീരം ദൈവപുത്രന്‍റെ ശരീരംപോലെയായി, അവര്‍ പരിശുദ്ധരും അമര്‍ത്യരും അനശ്വരരുമായിത്തീര്‍ന്ന് എന്നും ദൈവപിതാവിനോടൊത്ത് പുതിയഭൂമിയില്‍ വസിക്കുന്നതാണ്.

ഈ ഭൂമിയും അതിലുള്ള സമസ്തവും - നീക്കം ചെയ്യപ്പെടാനിരിക്കുന്നു. ഈ ഭൂമിയില്‍ നമുക്കു നിലനില്‍ക്കുന്ന നഗരമില്ല. സാത്താന്‍റെ സ്പര്‍ശമേല്‍ക്കാത്തതും തിന്‍മയുടെ ഗന്ധമില്ലാത്തതുമായ, പരിശുദ്ധിയുടെ കൂടാരമാണ് സ്വര്‍ഗ്ഗസീയോന്‍.

പ്രത്യാഗമനം ചെയ്യുന്ന ദൈവപുത്രന്‍ ഇമ്മാനുഏല്‍ സകലത്തെയും തനിക്കു കീഴ്പ്പെടുത്താന്‍ കഴിയുന്ന തന്‍റെ ശക്തിവഴി നമ്മുടെ - തന്‍റെ പ്രിയപ്പെട്ടവരുടെ - ദുര്‍ബ്ബലശരീരങ്ങളെ തന്‍റെ മഹത്വമുള്ള ശരീരംപോലെ രൂപാന്തരപ്പെടുത്തും...

കാലത്തിന്‍റെ സമാപ്തിയില്‍ അഥവാ അന്ത്യകാലത്തു പ്രഘോഷിക്കപ്പെടുന്ന സദ്വാര്‍ത്തയാണ് രാജ്യത്തിന്‍റെ ഈ സുവിശേഷം. ഇത് മൂന്നാം ദൈവരാജ്യത്തിന്‍റെ സദ്വാര്‍ത്തയാണ്.

Chat with us