Our Articles

All Articles

ദൈവപിതാവിനെക്കുറിച്ചും ദൈവപുത്രനെക്കുറിച്ചും (വചനത്തെക്കുറിച്ചും) സ്പഷ്ടമായും പൂര്‍ണ്ണമായും ദൈവമക്കള്‍ പഠിപ്പിക്കപ്പെടുന്നത് അവസാനകാലത്താണ്, യേശുക്രിസ്തുവിന്‍റെ ദ്വിതീയാഗമനത്തിലാണ്.

ദൈവം മനുഷ്യന് നിത്യമായ ഒരു രക്ഷ ഒരുക്കിയിട്ടുണ്ട് എന്നു നമുക്കറിയാം. യേശുക്രിസ്തു തന്‍റെ ഒന്നാം വരവില്‍ നൽകിയ രക്ഷയെന്താണ്? രക്ഷ പൂര്‍ണ്ണമായോ? എന്താണ് ഈ രക്ഷയുടെ പൂര്‍ണ്ണത? അത് അവന്‍ എപ്പോള്‍ നൽകും?

നമുക്കു ലഭിച്ച രക്ഷ പൂര്‍ണ്ണമായ രക്ഷയാണോ? യേശുക്രിസ്തുവിലൂടെ ലഭിച്ച രക്ഷയും യേശുക്രിസ്തുവിലൂടെത്തന്നെ അവന്‍റെ രണ്ടാംവരവില്‍ ലഭിക്കാനിരിക്കുന്ന രക്ഷയും വേര്‍തിരിച്ച് ദൈവവചനത്തില്‍ എഴുതപ്പെട്ടിരിക്കുന്നു.

: യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ ദൈവകൃപയാല്‍ രക്ഷിക്കപ്പെട്ടുവെന്ന് ബൈബിളില്‍ പലവചനഭാഗങ്ങളിലും നാം കാണുന്നുണ്ട്.

അന്ത്യനാളുകളില്‍ സത്യത്തെ (ദൈവവചനത്തെ) സ്നേഹിക്കാന്‍ വിമുഖത കാണിക്കുന്നവരെ വഴിതെറ്റിക്കാനായി സാത്താന്‍ ഉപയോഗിക്കുന്നത് അന്തിക്രിസ്തുവിന്‍റെ ആത്മാവിനെയാണ്.

അവസാനകാലത്ത് ഈ ലോകത്തു ജീവിച്ചിരിക്കുന്ന പാപികള്‍ക്കും, ഈ ലോകത്തില്‍മാത്രം നിക്ഷേപമുള്ളവര്‍ക്കും, ദൈവത്തെ എതിര്‍ക്കുന്നവര്‍ക്കുമാണ് യുഗാന്ത്യത്തെക്കുറിച്ചുള്ള പ്രഘോഷണം പരിഭ്രാന്തി പരത്തുന്നതെന്ന് ദൈവവചനം പരിശോധിച്ചാല്‍ മനസ്സിലാകും.

ദൈവത്തിന്‍റെ എല്ലാ പ്രവൃത്തികള്‍ക്കും നിശ്ചയിക്കപ്പെട്ട സമയമുണ്ട്.. പരിശുദ്ധ ബൈബിളിലെ ദൈവവചനത്തിന്‍റെ അടിസ്ഥാനത്തില്‍ ഏഴുകാര്യങ്ങള്‍ പൂര്‍ത്തിയാകുമ്പോഴാണ് യുഗാന്ത്യം സംഭവിക്കുക.

ദൈവമക്കള്‍ക്ക് ഒരു രക്ഷ ലഭിക്കാനിരിക്കുന്നു. അത് ദൈവമക്കളുടെ ശരീരം ദൈവപുത്രന്‍റെ ശരീരംപോലെയായി, അവര്‍ പരിശുദ്ധരും അമര്‍ത്യരും അനശ്വരരുമായിത്തീര്‍ന്ന് എന്നും ദൈവപിതാവിനോടൊത്ത് പുതിയഭൂമിയില്‍ വസിക്കുന്നതാണ്.

Chat with us