ദൈവത്തിന്‍റെ ഓരോ വാഗ്ദാനങ്ങളും സത്യമാണെന്നും അത് തനിക്ക് ലഭിക്കും എന്ന ഉറപ്പും ബോധ്യവുമാണ് വിശ്വാസം. പക്ഷെ എന്തൊക്കെയാണ് ദൈവം നല്‍കിയ വാഗ്ദാനങ്ങള്‍ എന്നറിയാതെ എങ്ങനെയാണ് അവയില്‍ ഒരുവന്‍ പ്രത്യാശിക്കുക?
മരണം സാത്താനില്‍ നിന്നുവന്ന നുണയാണെന്നും, ജീവനാണ് സത്യമെന്നും ദൈവം ഈ ലോകത്തിനു കാണിച്ചുകൊടുക്കും. അപ്പോള്‍ അവിടുന്നാണ് യഥാര്‍ത്ഥ സത്യദൈവമെന്ന് എല്ലാവരും അറിയും.
അവസാനകാലത്ത് നിരവധി വ്യാജപ്രവാചകന്‍മാര്‍ പ്രത്യക്ഷപ്പെട്ട് അനേകരെ വഴിതെറ്റിച്ച് നാശത്തിലേയ്ക്കു നയിക്കുമെന്ന് ദൈവവചനം സാക്ഷ്യപ്പെടുത്തുന്നു. അവസാനകാലത്ത് പ്രത്യക്ഷപ്പെടുന്ന ഈ വ്യാജപ്രവാചകന്‍മാരെ തിരിച്ചറിയാന്‍ ദൈവത്തിന്‍റെ ജ്ഞാനം കൂടിയേതീരൂ.