തന്‍റെ സമയമായില്ല എന്നുപറഞ്ഞ് പൂര്‍ണ്ണമായും ഒഴിഞ്ഞുമാറിയ യേശുക്രിസ്തു എന്തുകൊണ്ടാണ് അവന്‍ നിങ്ങളോടു പറയുന്നത് ചെയ്യുവിന്‍ എന്ന് അവന്‍റെ അമ്മ പ്രഖ്യാപിച്ചപ്പോള്‍ വെള്ളം വീഞ്ഞാക്കിയത്? വെള്ളത്തെ വീഞ്ഞാക്കാന്‍ യേശുക്രിസ്തുവിനെ പ്രേരിപ്പിക്കാന്‍മാത്രം എന്താണ് കാനായിലെ കല്യാണവീട്ടില്‍ സംഭവിച്ചത്?
മഹത്വപൂര്‍ണ്ണനായി വാനമേഘങ്ങളില്‍ എഴുന്നള്ളുന്നതിനുമുമ്പ്, രക്ഷകന്‍ ഈ ഭൂമിയിലായിരിക്കുമ്പോള്‍, അവനെ ദൈവമക്കള്‍ സ്വീകരിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്. ഇപ്രകാരം ദൈവപുത്രനെ ഇപ്പോള്‍ സ്വീകരിക്കുന്നവര്‍ക്കാണ് ദൈവമക്കളാകാന്‍ അവിടുന്ന് കഴിവു നല്‍കുന്നത് (യോഹ. 1:12-13).
കാലത്തിന്‍റെ അടയാളങ്ങള്‍ എന്നാല്‍, കണ്ണുകണ്ടിട്ടില്ലാത്തതും, കാതുകേട്ടിട്ടില്ലാത്തതുമായ സംഭവങ്ങളാണ്. ഇത്തരം ഏതൊക്കെ സംഭവങ്ങളെക്കുറിച്ചാണോ ദൈവവചനം പ്രതിപാദിക്കുന്നത്, അവയെല്ലാം ദൈവം നൽകുന്ന കാലത്തിന്‍റെ അടയാളങ്ങളാണ്.
അവസാനനാളുകളില്‍ ഈ ലോകത്തിലുണ്ടാകുന്ന ദൈവവചനക്ഷാമത്തെക്കുറിച്ചാണ് ഈ പ്രവചനം. ഇത് ദൈവംതന്നെ ചെയ്യുന്ന പ്രവൃത്തിയാണ്. ക്ഷാമകാലത്ത് ദൈവവചനം എവിടെ ലഭിക്കും? സത്യവചനം എങ്ങനെ വിവേചിച്ചറിയാം?