പരിശുദ്ധ ബൈബിളിലെ ഉല്‍പത്തി മുതല്‍ വെളിപാടുവരെയുള്ള പുസ്തകങ്ങളിലെ അനേകം ദൈവവചനങ്ങള്‍ ദൈവപിതാവിന് ശരീരമുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നു.
ദൈവപിതാവിനുവേണ്ടി കാത്തിരിക്കുകയെന്നതാണ് ദൈവമക്കളുടെ ഏറ്റവും വലിയ ചുമതല. ദൈവപിതാവ് പ്രത്യക്ഷനാകാന്‍ പോകുന്നുവെന്ന് സദ്‌വാര്‍ത്ത മുഴങ്ങുന്നു
: ദൈവപിതാവിന്‍റെ ആഗമനദിനമാണ് അവിടുത്തെ പ്രതികാരത്തിന്‍റെ ദിനം. ഇതാ ഭീതിതനും സകലത്തിന്‍റെയും സ്രഷ്ടാവും ഉടയവനുമായ ദൈവപിതാവ് ശക്തിയോടും മഹത്വത്തോടുംകൂടെ എഴുന്നള്ളാന്‍ പോകുന്നുവെന്ന് സദ്വാര്‍ത്തയുടെ പ്രഘോഷണത്തിലൂടെ ദൈവം ഇപ്പോള്‍ നമ്മെ അറിയിക്കുന്നു!
സത്യപ്രബോധനം തേടുന്ന ഒരു വിശ്വാസിക്ക് ഏതാണ് സത്യപ്രബോധനമെന്ന് വിവേചിച്ചറിയാനുള്ള വിവേചനാവരം ദൈവപിതാവ് നല്‍കും.
അന്ത്യനാളുകളില്‍ സത്യത്തെ (ദൈവവചനത്തെ) സ്നേഹിക്കാന്‍ വിമുഖത കാണിക്കുന്നവരെ വഴിതെറ്റിക്കാനായി സാത്താന്‍ ഉപയോഗിക്കുന്നത് അന്തിക്രിസ്തുവിന്‍റെ ആത്മാവിനെയാണ്.
© 2024. Church of Light Emperor Emmanuel Zion. All rights reserved.