മൂന്നരവര്‍ഷത്തോളം യേശുക്രിസ്തു ശിഷ്യന്‍മാരെ കൂടെകൊണ്ടുനടന്ന് അവരെ പഠിപ്പിച്ചു. എന്നാല്‍ അവര്‍ക്ക് യേശുക്രിസ്തു പരിശുദ്ധാത്മാവിനെ നല്‍കിയില്ല.പുനരുത്ഥാനത്തിനുശേഷവും യേശുക്രിസ്തു ശിഷ്യന്‍മാര്‍ക്ക് പരിശുദ്ധാത്മാവിനെ നല്‍കിയില്ല.
യേശുക്രിസ്തു എന്തുകൊണ്ട് നേരിട്ട് തന്‍റെ ശിഷ്യര്‍ക്ക് പരിശുദ്ധാത്മാവിനെ നല്‍കിയില്ല?
യേശുക്രിസ്തുവിനു 30 വയസ്സുള്ളപ്പോള്‍ അവിടുന്ന് പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞതായി ദൈവവചനം സാക്ഷ്യപ്പെടുത്തുന്നു. മൂന്നരവര്‍ഷത്തോളം യേശുക്രിസ്തു ശിഷ്യന്‍മാരെ കൂടെകൊണ്ടു നടന്ന് അവരെ പഠിപ്പിച്ചു. എന്നാല്‍ അവര്‍ക്ക് യേശുക്രിസ്തു പരിശുദ്ധാത്മാവിനെ നല്‍കിയില്ല.
വിശുദ്ധലിഖിതങ്ങള്‍ ഗ്രഹിക്കാന്‍ തക്കവിധം യേശുക്രിസ്തു ശിഷ്യരുടെ മനസ്സ് തുറന്നത് തന്‍റെ ഉത്ഥാനത്തിനുശേഷമാണ് (ലൂക്കാ 24:45). എന്നാല്‍ അപ്പോഴും പരിശുദ്ധാത്മാവിനെ അവര്‍ക്കു നല്‍കിയില്ല. പുനരുത്ഥാനത്തിനും സ്വര്‍ഗ്ഗാരോഹണത്തിനുമിടയില്‍ നാല്‍പ്പതു ദിവസമുണ്ടായിരുന്നു. തന്‍റെ മരണത്തിലൂടെ തന്നില്‍ വിശ്വസിച്ചവരെ അവിടുന്ന് ദൈവപിതാവുമായി അനുരഞ്ജിപ്പിച്ചു. എന്നാല്‍ പുനരുത്ഥാനത്തിനുശേഷവും യേശുക്രിസ്തു ശിഷ്യന്‍മാര്‍ക്ക് പരിശുദ്ധാത്മാവിനെ നല്‍കിയില്ല.
ശിഷ്യന്‍മാര്‍ക്ക് പരിശുദ്ധാത്മാവിനെ നല്‍കാന്‍ യേശുക്രിസ്തുവിനു സാധിക്കുകയില്ലാത്തതുകൊണ്ടാണോ? അല്ല. സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും തനിക്കു നല്‍കപ്പെട്ടിരിക്കുന്നുവെന്ന് യേശുക്രിസ്തു തന്‍റെ പുനരുത്ഥാനത്തിനു ശേഷം പ്രഖ്യാപിച്ചു. ശിഷ്യന്‍മാര്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നത് അവിടുത്തേയ്ക്ക് ഇഷ്ടമില്ലാത്തതുകൊണ്ടാണോ? അല്ല. അവര്‍ പരിശുദ്ധാത്മാവിനാല്‍ ശക്തിപ്രാപിക്കണമെന്നു തന്നെയായിരുന്നു അവിടുത്തെ ഹിതം. ശിഷ്യര്‍ക്കു പരിശുദ്ധാത്മാവിനെ നല്‍കാന്‍ യേശുക്രിസ്തു ഭൂമിയില്‍നിന്നു മദ്ധ്യസ്ഥംവഹിച്ചാല്‍ ദൈവപിതാവ് കേള്‍ക്കുകയില്ലേ? കേള്‍ക്കും. ദൈവം എപ്പോഴും തന്‍റെ പ്രാര്‍ത്ഥന കേള്‍ക്കുമെന്ന് അവന്‍തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുല്പ് (യോഹ. 11:41).
ഒരു വ്യക്തിയില്‍ ആത്മാവ് നിറയണമെങ്കില്‍ ചില യോഗ്യതകള്‍ ഉണ്ടായിരിക്കണം. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ആത്മാവ് നിറഞ്ഞ വ്യക്തി ആത്മാവ് നിറയേണ്ട വ്യക്തിയുടെ തലയില്‍ കൈകവച്ച് പ്രാര്‍ത്ഥിക്കണമെന്നത്. കൈവയ്പില്ലാതെ ആത്മാവ് പകര്‍ത്തപ്പെടുകയില്ല എന്നു ദൈവവചനം സാക്ഷ്യപ്പെടുത്തുന്നു. യേശുക്രിസ്തു കൈവയ്പുനടത്തി ശിഷ്യര്‍ക്ക് പരിശുദ്ധാത്മാവിനെ നല്‍കിയില്ലെന്നു പരിശുദ്ധ ബൈബിളില്‍ നാം കാണുന്നു.
എന്തുകൊണ്ടാണ് യേശുക്രിസ്തു തന്‍റെ കൈവയ്പിലൂടെ ശിഷ്യന്‍മാര്‍ക്ക് പരിശുദ്ധാത്മാവിനെ നല്‍കാതിരുന്നത്?
യേശുക്രിസ്തുവിന്‍റെ സ്വര്‍ഗ്ഗാരോഹണം സംഭവിച്ച് 10 ദിവസങ്ങള്‍ക്കുശേഷമാണ് 120 ശിഷ്യരില്‍ പരിശുദ്ധാത്മാവ് നിറഞ്ഞത്. ദൈവപിതാവ് യേശുക്രിസ്തുവിലൂടെയാണ് പരിശുദ്ധാത്മാവിനെ അയച്ചത് (തീത്തോ. 3:6). പക്ഷെ, അപ്പോള്‍ യേശുക്രിസ്തു സ്വര്‍ഗ്ഗത്തില്‍ ദൈവപിതാവിന്‍റെ വലത്തുഭാഗത്തായിരുന്നു.
അപ്പോള്‍ മര്‍ക്കോസിന്‍റെ മാളികയില്‍ സമ്മേളിച്ചിരുന്ന നൂറ്റിയിരുപതോളം പേരുടെ തലയില്‍ കൈവച്ച് അവര്‍ക്കു പരിശുദ്ധാത്മാവിനെ നല്‍കിയത് ആരാണ്? മര്‍ക്കോസിന്‍റെ മാളികയില്‍ ശിഷ്യഗണം സമ്മേളിച്ചപ്പോള്‍, അവരുടെമേല്‍ പരിശുദ്ധാത്മാവ് വരുന്നതിനുമുമ്പ്, അവിടെ കൂടിയിരുന്നവരില്‍ ആരിലാണ് പരിശുദ്ധാത്മാവ് ഉണ്ടായിരുന്നത്?
പ്രഭാഷകന്‍ 39 : 16 - എല്ലാം കര്‍ത്താവിന്‍റെ പ്രവൃത്തിയാണ്, അവയെല്ലാം അത്യുത്തമമാണ്, അവിടുന്ന് കല്‍പ്പിക്കുന്നതൊക്കെ അവിടുത്തെ നാമത്തില്‍ നിര്‍വ്വഹിക്കപ്പെടും.
എന്തുകൊണ്ടാണ് ദൈവജനത്തിന് പരിശുദ്ധാത്മാവിനെ ഇപ്രകാരം നല്‍കാന്‍ ദൈവപിതാവ് തിരുമനസ്സായത്?
ഇതാ ദൈവികരഹസ്യങ്ങള്‍ തുറക്കപ്പെടുന്ന സമയം!
© 2024. Church of Light Emperor Emmanuel Zion. All rights reserved.