യുഗാന്ത്യത്തിനുമുമ്പു സംഭവിക്കേണ്ട ഏഴുകാര്യങ്ങള്‍

ദൈവത്തിന്‍റെ എല്ലാ പ്രവൃത്തികള്‍ക്കും നിശ്ചയിക്കപ്പെട്ട സമയമുണ്ട്.. പരിശുദ്ധ ബൈബിളിലെ ദൈവവചനത്തിന്‍റെ അടിസ്ഥാനത്തില്‍ ഏഴുകാര്യങ്ങള്‍ പൂര്‍ത്തിയാകുമ്പോഴാണ് യുഗാന്ത്യം സംഭവിക്കുക.

യുഗാന്ത്യത്തിനുമുമ്പു സംഭവിക്കേണ്ട ഏഴുകാര്യങ്ങള്‍

ദൈവം ഈ ലോകത്തെ നശിപ്പിക്കുന്നതിനുമുമ്പ് ഏഴുകാര്യങ്ങള്‍ സംഭവിച്ചിരിക്കണം.


അനേകമാളുകള്‍ യേശു വരുന്നു, ലോകം അവസാനിക്കാന്‍പോകുന്നു എന്നൊക്കെ പറഞ്ഞുനടക്കാന്‍ തുടങ്ങിയിട്ട് വളരെക്കാലമായി. എന്നാല്‍ ഒന്നും സംഭവിച്ചില്ല. ലോകം എപ്പോള്‍ വേണമെങ്കിലും അവസാനിക്കാമോ? ഈ ലോകം ഒന്നുമില്ലായ്മയില്‍നിന്നും സൃഷ്ടിച്ച ദൈവത്തിന്, അതു നശിപ്പിക്കാന്‍ ആരുടെയും അനുവാദം വേണ്ട, ആര്‍ക്കും കണക്കുകൊടുക്കുകയും വേണ്ട. എന്നാലും, തോന്നുമ്പോള്‍ തോന്നിയതുപോലെ, ദൈവം ഈ ഭൂമിയെ നശിപ്പിക്കുകയില്ല. കാരണം, അവിടുന്നു നീതിമാനാണ്, അവിടുത്തെ സ്നേഹിക്കുന്നവര്‍ക്ക് എല്ലാം നന്‍മയ്ക്കായി മാറ്റുന്നവനുമാണ്.


ദൈവത്തിന്‍റെ എല്ലാ പ്രവൃത്തികള്‍ക്കും നിശ്ചയിക്കപ്പെട്ട സമയമുണ്ട് (സഭാ. 3/1). അത് അവിടുത്തെ അനന്തജ്ഞാനത്താലും നീതിയാലും അവിടുന്ന് നിശ്ചയിച്ചിരിക്കുന്നു. ഈ നിശ്ചയത്തിന് ദൈവപുത്രനും പരിശുദ്ധാത്മാവും, പരിശുദ്ധ അമ്മയും, സ്വര്‍ഗ്ഗംമുഴുവനും, സാത്താനും, പ്രഞ്ചവും, മനുഷ്യരുമെല്ലാം വിധേയപ്പെട്ടിരിക്കുന്നു. ദൈവാത്മാവിനെ ലഭിച്ചവര്‍ക്കും ജ്ഞാനമുള്ളവര്‍ക്കും ഈ സമയം ഗ്രഹിക്കാന്‍ സാധിക്കും (സഭാ. 8/5).


പരിശുദ്ധ ബൈബിളിലെ ദൈവവചനത്തിന്‍റെ അടിസ്ഥാനത്തില്‍ ഏഴുകാര്യങ്ങള്‍ പൂര്‍ത്തിയാകുമ്പോഴാണ് യുഗാന്ത്യം സംഭവിക്കുക.


1.    ഈ ഭൂമിയില്‍ ജനിക്കണമെന്ന് ദൈവം അനാദിയിലേ നിശ്ചയിച്ച എല്ലാമനുഷ്യരും ജനിച്ചുതീരണം (അപ്പ. 17/26-28, ഏശ. 26/18-19).

2.    ദൈവപുത്രന്‍ യേശുക്രിസ്തു ശരീരംധരിച്ച് വീണ്ടും ഈ ഭൂമിയില്‍ വരണം (യോഹ. 14/1-3).

3.    യേശുക്രിസ്തുവിനു വഴിയൊരുക്കാന്‍ പ്രവാചകര്‍ വീണ്ടും ഈ ഭൂമിയില്‍വരണം (ഏശ. 41/25-28, സഖ. 4/5, മത്താ. 23/34).

4.    അന്തിക്രിസ്തുവായിവരേണ്ട അരാജകത്വത്തിന്‍റെ മനുഷ്യന്‍ ജനിക്കണം (2 തെസ. 2/3-4).

5.    മരിച്ചവര്‍ പുനരുത്ഥാനംചെയ്യണം (ദാനി. 12/2).

6.    മൂന്നാം ദൈവരാജ്യത്തിന്‍റെ സദ്വാര്‍ത്ത ലോകമെങ്ങും പ്രസംഗിക്കപ്പെടണം. (ഒന്നും രണ്ടും ദൈവരാജ്യത്തിന്‍റെ സുവിശേഷം പ്രസംഗിക്കപ്പെട്ടുകഴിഞ്ഞു) (മത്താ. 24/14).

7.    ദൈവപുത്രന്‍ യേശുക്രിസ്തു (ഇമ്മാനുഏല്‍) എല്ലാ ഭരണവും ശക്തിയും  അധികാരവും നിര്‍മ്മാര്‍ജ്ജനംചെയ്ത്, രാജ്യം പിതാവായ ദൈവത്തിനു സമര്‍പ്പിക്കണം (1 കോറി. 15/24).


Related Articles

View All

ദൈവത്തിന്‍റെ ഓരോ വാഗ്ദാനങ്ങളും സത്യമാണെന്നും അത് തനിക്ക് ലഭിക്കും എന്ന ഉറപ്പും ബോധ്യവുമാണ് വിശ്വാസം. പക്ഷെ എന്തൊക്കെയാണ് ദൈവം നല്‍കിയ വാഗ്ദാനങ്ങള്‍ എന്നറിയാതെ എങ്ങനെയാണ് അവയില്‍ ഒരുവന്‍ പ്രത്യാശിക്കുക?

യേശുക്രിസ്തു ഏകരക്ഷകനാണെന്ന് വെറും ബൗദ്ധികതലത്തില്‍ അറിഞ്ഞാല്‍പ്പോരാ. ഇന്ന് ക്രിസ്താനികള്‍ എന്നു വിളിക്കപ്പെടുന്നവര്‍ ഈ അവസ്ഥയിലാണ്.

ദൈവവചനത്തിലുള്ള വിശ്വാസമാണ് യഥാര്‍ത്ഥ വിശ്വാസം. എന്‍റെ നീതിമാന്‍ വിശ്വാസംമൂലം ജീവിക്കും എന്ന ദൈവികവാഗ്ദാനം ഈ വിശ്വാസമുള്ളവര്‍ക്കു മാത്രമാണ് ലഭിക്കുക.

Chat with us