ദൈവപിതാവിനെക്കുറിച്ചും ദൈവപുത്രനെക്കുറിച്ചും (വചനത്തെക്കുറിച്ചും) സ്പഷ്ടമായും പൂര്‍ണ്ണമായും ദൈവമക്കള്‍ പഠിപ്പിക്കപ്പെടുന്നത് അവസാനകാലത്താണ്, യേശുക്രിസ്തുവിന്‍റെ ദ്വിതീയാഗമനത്തിലാണ്.
ഉപമകള്‍ വഴിയാണ് ഇതെല്ലാം ഞാന്‍ നിങ്ങളോടു പറഞ്ഞത്. ഉപമകള്‍ വഴിയല്ലാതെ ഞാന്‍ നിങ്ങളോടു സംസാരിക്കുന്ന സമയം വരുന്നു. അപ്പോള്‍ പിതാവിനെപ്പറ്റി സ്പഷ്ടമായി ഞാന്‍ നിങ്ങളെ അറിയിക്കും. (യോഹ. 16 : 25)
തന്‍റെ പരസ്യജീവിതത്തിന്‍റെ അവസാനത്തില്‍, കുരിശുമരണത്തിനു തൊട്ടുമുമ്പാണ് യേശുക്രിസ്തു ഈ വാഗ്ദാനം നടത്തിയത്. അതിനുശേഷം ദൈവപിതാവിനെപ്പറ്റി യേശുക്രിസ്തു ശിഷ്യരെ സ്പഷ്ടമായി പഠിപ്പിച്ചതായി നാം കാണുന്നില്ല. മാത്രമല്ല, ഒരു പ്രവൃത്തിയുടെ അഥവാ സംഭവത്തിന്‍റെ സമയംവരുന്നു എന്ന് യേശുക്രിസ്തു അരുളിച്ചെയ്തപ്പോഴെല്ലാം, അവിടുന്ന് ഉദ്ദേശിച്ചത് അവസാനകാലത്തെക്കുറിച്ചാണെന്ന് ദൈവവചനം പരിശോധിച്ചാല്‍ മനസ്സിലാകും.
യേശുക്രിസ്തുവിന്‍റെ ദ്വിതീയാഗമനത്തിലാണ് അവിടുത്തെ (സത്യത്തിന്‍റെ) ആത്മാവിലൂടെ അവിടുന്ന് ദൈവപിതാവിനെക്കുറിച്ച് ദൈവമക്കളെ ഉപമകളിലൂടെയല്ലാതെ സ്പഷ്ടമായി പഠിപ്പിക്കുന്നത് (1 യോഹ. 5 : 20). സത്യാത്മാവു വരുമ്പോഴാണ് സത്യത്തിന്‍റെ (ദൈവവചനത്തിന്‍റെ) പൂര്‍ണ്ണതയിലേയ്ക്ക് ദൈവമക്കള്‍ നയിക്കപ്പെടുന്നത് (യോഹ. 16 : 12-13). ഇത് 2000 വര്‍ഷംമുമ്പു നല്‍കിയ പരിശുദ്ധാത്മാവിന്‍റെ ആദ്യഫലത്തെക്കുറിച്ചല്ല ദൈവം പ്രതിപാദിച്ചിരിക്കുന്നത്. കാരണം, അവസാനകാലംവരെ മുദ്രിതമായിരിക്കുന്ന ദൈവവചനമുണ്ടായിരിക്കുമെന്ന് ദൈവം പ്രഖ്യാപിച്ചിട്ടുണ്ട് (ദാനി. 12:8-10).
ദൈവപിതാവിനെക്കുറിച്ചും ദൈവപുത്രനെക്കുറിച്ചും (വചനത്തെക്കുറിച്ചും) സ്പഷ്ടമായും പൂര്‍ണ്ണമായും ദൈവമക്കള്‍ പഠിപ്പിക്കപ്പെടുന്നത് അവസാനകാലത്താണ്, യേശുക്രിസ്തുവിന്‍റെ ദ്വിതീയാഗമനത്തിലാണ്. യഥാര്‍ത്ഥത്തില്‍ ദൈവപുത്രന്‍ യേശുക്രിസ്തു ശരീരംധരിച്ച് വീണ്ടും ഈ ഭൂമിയില്‍വന്നു എന്നതിന്‍റെ ഏറ്റവും വലിയ ഒരു തെളിവാണ് ഈ സ്പഷ്ടമായ പ്രബോധനം. ഏകസത്യദൈവമായ ദൈവപിതാവിനെും അവിടുന്നയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവന്‍ (യോഹ. 17:3).
തന്നെ മക്കള്‍ അറിയണമെന്ന് ആഗ്രഹിക്കാത്ത ഏതു പിതാവാണുള്ളത്? തന്‍റെ മണവാട്ടി തന്നെ അറിയണമെന്ന് ആഗ്രഹിക്കാത്ത ഏതു മണവാളനാണുള്ളത്?
ഇതാ, സത്യത്തിന്‍റെ പൂര്‍ണ്ണതയിലേയ്ക്കും ദൈവപിതാവിനെക്കുറിച്ചുള്ള സ്പഷ്ടമായ അറിവിലേയ്ക്കും ദൈവമക്കളെ നയിക്കുന്ന ജീവന്‍റെ വചനങ്ങള്‍ ഇപ്പോള്‍ പ്രസംഗിക്കപ്പെടുന്നു!
ആത്മാവും മണവാട്ടിയും പറയുന്നു: വരുക. കേള്‍ക്കുന്നവന്‍ പറയട്ടെ: വരുക. ദാഹിക്കുന്നവന്‍ വരട്ടെ. ആഗ്രഹമുള്ളവന്‍ ജീവന്‍റെ ജലം സൗജന്യമായി സ്വീകരിക്കട്ടെ (വെളി. 22 : 17).
© 2024. Church of Light Emperor Emmanuel Zion. All rights reserved.