അമലോത്ഭവയായ പരിശുദ്ധഅമ്മ യേശുക്രിസ്തുവിനാലല്ല രക്ഷിക്കപ്പെട്ടത്, മറിച്ച്, ജനനത്താല്‍തന്നെ രക്ഷിതയാണ്.
യേശുക്രിസ്തുവിലൂടെ മനുഷ്യനു കൃപ ലഭിക്കുന്നതിനുമുമ്പുതന്നെ ദൈവകൃപ നിറഞ്ഞവളാണെന്ന് ദൈവം പ്രഖ്യാപിച്ചവളാണ് പരിശുദ്ധ അമ്മ (ലൂക്കാ 1/38). യേശുക്രിസ്തുവില്‍ പരിശുദ്ധാത്മാവ് നിറയുന്നതിനുമുമ്പുതന്നെ പരിശുദ്ധ അമ്മയില്‍ പരിശുദ്ധാത്മാവ് നിറഞ്ഞിരുന്നു (ലൂക്കാ 1/35). പരിശുദ്ധ അമ്മ ദൈവമാതാവാണ്. യേശുക്രിസ്തുവിനെപ്പോലെതന്നെ അനുഗൃഹീതയാണെന്ന് പരിശുദ്ധാത്മാവിനാല്‍ പ്രഖ്യാപിക്കപ്പെട്ടവളാണ് പരിശുദ്ധഅമ്മ (ലൂക്കാ 1/42). പരിശുദ്ധ അമ്മ ആദത്തിന്‍റെ സന്തതിയല്ല, അതിനാല്‍ രക്ഷ ആവശ്യമില്ല (സുഭാ. 8/22-30). പരിശുദ്ധ അമ്മ മരണമില്ലാത്തവളാണ്, അതിനാല്‍ രക്ഷ ആവശ്യമില്ല (പ്രഭാ. 24/18, 24/9, ബാറൂ. 4/1). പരിശുദ്ധ അമ്മ ദൈവപുത്രനാല്‍ ദൈവം എന്നു വിളിക്കപ്പെട്ടവളാണ് (യോഹ. 10/35, ജ്ഞാനം 7/23-30). ഈ ഭൂമിയോ ഭൂമിയിലെ ആദ്യത്തെ പൂഴിത്തരിയോ സൃഷ്ടിക്കപ്പെടുന്നതിനുമുമ്പ് ദൈവപിതാവില്‍നിന്നു ജനിച്ചവളും ദൈവപിതാവിന്‍റെ ശരീരരക്തങ്ങളില്‍ ഭാഗഭാഗിത്വം ലഭിക്കുകയും ചെയ്തവളാണ് പരിശുദ്ധ അമ്മ. ലോകസൃഷ്ടിയില്‍ ദൈവപിതാവിനോടൊത്തുണ്ടായിരുന്നവളും ദൈവത്തിന്‍റെ സകല രക്ഷാകര പദ്ധതികളുടെയും കാര്യസ്ഥയുമാണ് പരിശുദ്ധ അമ്മ (സുഭാ. 8/22-30). ജീവദായകനിയമവും ദൈവപിതാവിന്‍റെ ശരീരരക്തങ്ങളും ദൈവം റിസര്‍വ്വ് ചെയ്തുവച്ചിരിക്കുന്നത് പരിശുദ്ധ അമ്മയിലാണ് (ബാറൂ. 4/1-2). വചനത്തിന്‍റെ ആത്മാവായി സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിവന്ന ദൈവപുത്രന്‍ ശരീം സ്വീകരിച്ചത് പരിശുദ്ധ അമ്മയില്‍നിന്നാണ് (യോഹ. 1/14, റോമാ 3/25-26). അമ്മ അനശ്വരയാണ്, മരണമില്ലാത്തവളാണ്. ദൈവത്തിന്‍റെ ജ്ഞാനം മുഴുവന്‍ നിറച്ചിരിക്കുന്നവളാണ് പരിശുദ്ധഅമ്മ (ജ്ഞാനം. 8/3-4). അമ്മയുടെ ആത്മാവ് സര്‍വ്വശക്തവും, സകലത്തെയും നിയന്ത്രിക്കുന്നതും, സകലതും ക്രമീകരിക്കുന്നതുമാണ് (ജ്ഞാനം. 7/23-30). അമലോത്ഭവയായ പരിശുദ്ധഅമ്മ യേശുക്രിസ്തുവിനാലല്ല രക്ഷിക്കപ്പെട്ടത്, മറിച്ച്, ജനനത്താല്‍തന്നെ രക്ഷിതയാണ്.
© 2024. Church of Light Emperor Emmanuel Zion. All rights reserved.