ശരീരരക്തങ്ങളുള്ള പരിപൂര്‍ണ്ണ വ്യക്തിയാണ് ദൈവപിതാവ്

പരിശുദ്ധ ബൈബിളിലെ ഉല്‍പത്തി മുതല്‍ വെളിപാടുവരെയുള്ള പുസ്തകങ്ങളിലെ അനേകം ദൈവവചനങ്ങള്‍ ദൈവപിതാവിന് ശരീരമുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നു.

ശരീരരക്തങ്ങളുള്ള പരിപൂര്‍ണ്ണ വ്യക്തിയാണ് ദൈവപിതാവ്

ശരീരവും രക്തവുമുള്ള പരിപൂര്‍ണ്ണ വ്യക്തിയാണ് ദൈവപിതാവ്. പരിശുദ്ധ ബൈബിളിലെ ഉല്‍പത്തിമുതല്‍ വെളിപാടുവരെയുള്ള പുസ്തകങ്ങളിലെ അനേകം ദൈവവചനങ്ങള്‍ ദൈവപിതാവിന് ശരീരമുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നു. ദൈവപിതാവ് അശരീരിയല്ല. അവിടുത്തെ ശരീരത്തില്‍ ഭാഗഭാഗിത്വം നല്‍കിയാണ് ദൈവം മക്കളെ സൃഷ്ടിച്ചത് (ഉല്‍പ. 1/26-28). എന്നാല്‍, പാപംചെയ്ത് ഈ ഭാഗഭാഗിത്വം മനുഷ്യന്‍ നഷ്ടപ്പെടുത്തുകയാണ് ചെയ്തത്. ആദത്തിനും ആദത്തില്‍ നിക്ഷേപിച്ചിരുന്ന എല്ലാ മനുഷ്യര്‍ക്കും ദൈവത്തിന്‍റെ ശരീരരക്തങ്ങളില്‍ ഭാഗഭാഗിത്വം ലഭിച്ചതുപോലെ, ദൈവവചനമായ യേശുക്രിസ്തുവിനും അവയില്‍ ഭാഗഭാഗിത്വം ലഭിച്ചു (ഹെബ്രാ. 2/14). യേശുക്രിസ്തുവിന് ഇതു ലഭിച്ചത് പരിശുദ്ധ അമ്മയില്‍നിന്നാണ്. ഈ ഭൂമിയോ അതിലെ ആദ്യത്തെ പൂഴിത്തരിയോ ലഭിക്കുന്നതിനുമുമ്പ് ദൈവപിതാവില്‍നിന്നും ജനിക്കുകയും ദൈവത്തിന്‍റെ ശരീരരക്തങ്ങളില്‍ ഭാഗഭാഗിത്വം ലഭിക്കുകയും ചെയ്തവളാണ് പരിശുദ്ധ ജ്ഞാനം (സുഭാ. 8/23-30, ജ്ഞാനം 8/3-4).


ഭക്ഷണത്തില്‍ (പഴത്തില്‍) നുണവചനം നിവേശിപ്പിച്ച് മനുഷ്യന് ദൈവത്തിന്‍റെ ശരീരത്തിലുള്ള ഭാഗഭാഗിത്വം ഇല്ലാതാക്കുകയാണ് സാത്താന്‍ പറുദീസയില്‍ ചെയ്തത്. അതിനു പകരമായി ആത്മാവും ജീവനുമായ സത്യവചനം നിവേശിപ്പിച്ച അപ്പം നല്‍കി യേശുക്രിസ്തു കുര്‍ബ്ബാന സ്ഥാപിച്ചു. കുര്‍ബ്ബാന സ്ഥപിക്കപ്പെട്ടത് ദൈവപിതാവിന്‍റെ ശരീരരക്തങ്ങളില്‍ ഭാഗഭാഗിത്വം ദൈവമക്കള്‍ക്കു നല്‍കാനായിരുന്നു. എന്നാല്‍ ഇത് ശക്തിയോടെ വരുന്ന ദൈവരാജ്യത്തില്‍ മാത്രമാണ് പൂര്‍ത്തിയാക്കപ്പെടുക. അതായത്, ദൈവപിതാവ് അവിടുത്തെ മലയിലൊരുക്കുന്ന വിരുന്നില്‍ പൂര്‍ത്തീകരിക്കപ്പെടുന്ന കുര്‍ബ്ബാനയില്‍ ദൈവമക്കള്‍ ദൈവപിതാവിന്‍റെ ശരീരരക്തങ്ങളില്‍ ഭാഗഭാഗിത്വം നേടും.


ദൈവജനത്തിലെ നീതിമാന്‍മാരും പ്രവാചകരും ദൈവത്തെ കാണാന്‍ ആഗ്രഹിച്ചു. എന്നാല്‍ അവര്‍ കണ്ടില്ല. അവിടുത്തെ കാണുന്ന ആരും ജീവിനോടിരിക്കില്ലെന്ന് ദൈവം മുന്നറിയിപ്പുനല്‍കി. കാരണം, പാപം കുടികൊള്ളുന്ന, മരണത്തിനടിമയായ ശരീരവുമായി ദൈവത്തെക്കാണുക സാധ്യമല്ല. മോശയുടെ മുന്നിലൂടെ കടന്നുപോയ ദൈവം അവിടുത്തെ കരംകൊണ്ട് മോശയുടെ മുഖം മറച്ചു. എന്നാല്‍ തനിക്ക് ഇഷ്ടമുള്ളവരില്‍ അവിടുന്ന് പ്രസാദിക്കുമെന്ന് അവിടുന്ന് പ്രഖ്യാപിച്ചു. ദൈവമായ കര്‍ത്താവ് അവിടുത്തെ മക്കളെ സന്ദര്‍ശിക്കാന്‍ വരുമ്പോള്‍ (ആമോ. 4/12) അവിടുന്ന് പ്രസാദിച്ച അവിടുത്തെ മക്കള്‍ - അവസാനകാലത്ത് വെളിപ്പെടുത്താനായി തയ്യാറാക്കിയിരിക്കുന്ന രക്ഷയുടെ അവകാശികളായ ദൈവത്തിന്‍റെ ആദ്യജാതര്‍ (1 പത്രോ. 1/5) - അവിടുത്തെ മുഖാഭിമുഖം കാണുമെന്ന് വിശ്വസ്തനായ അവിടുന്ന് വാഗ്ദാനം ചെയ്തിരിക്കുന്നു (1 യോഹ. 3/1-3).


Related Articles

View All

ദൈവത്തിന്‍റെ ഓരോ വാഗ്ദാനങ്ങളും സത്യമാണെന്നും അത് തനിക്ക് ലഭിക്കും എന്ന ഉറപ്പും ബോധ്യവുമാണ് വിശ്വാസം. പക്ഷെ എന്തൊക്കെയാണ് ദൈവം നല്‍കിയ വാഗ്ദാനങ്ങള്‍ എന്നറിയാതെ എങ്ങനെയാണ് അവയില്‍ ഒരുവന്‍ പ്രത്യാശിക്കുക?

യേശുക്രിസ്തു ഏകരക്ഷകനാണെന്ന് വെറും ബൗദ്ധികതലത്തില്‍ അറിഞ്ഞാല്‍പ്പോരാ. ഇന്ന് ക്രിസ്താനികള്‍ എന്നു വിളിക്കപ്പെടുന്നവര്‍ ഈ അവസ്ഥയിലാണ്.

ദൈവവചനത്തിലുള്ള വിശ്വാസമാണ് യഥാര്‍ത്ഥ വിശ്വാസം. എന്‍റെ നീതിമാന്‍ വിശ്വാസംമൂലം ജീവിക്കും എന്ന ദൈവികവാഗ്ദാനം ഈ വിശ്വാസമുള്ളവര്‍ക്കു മാത്രമാണ് ലഭിക്കുക.

Chat with us