ഹീൽ 2024 - ഡെൽഹി ചാപ്റ്റർ സംഘടിപ്പിക്കപ്പെട്ടു:

എംപറർ ഇമ്മാനുവൽ ചർച്ചിന്റെ സാമൂഹ്യ ആരോഗ്യ പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായുള്ള "ഹീൽ 2024 - ഡെൽഹി ചാപ്റ്റർ " വിവിധ പരിപാടികളോടെ ന്യൂ ഡെൽഹി NIV Art Studio യിൽ വച്ച് May 5, 2024 ന് സംഘടിപ്പിക്കപ്പെട്ടു. സാമ്പത്തീക - സാമൂഹിക അരക്ഷിതാവസ്ഥകൾക്കിടയിൽ മാനസീകോർജ്ജം ക്ഷയിച്ച് ലഹരിക്കും വിഷാദത്തിലും അടിമപ്പെട്ട് ആത്മഹത്യകളിൽ അഭയം പ്രാപിക്കുന്ന മനുഷ്യമനസ്സുകളെ സ്ഥൈര്യപ്പെടുത്തുകയും സുഖപ്പെടുത്തുകയും ചെയ്യുന്ന മനശ്ശാസ്ത്ര സങ്കേതങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് ഡോ. ജോസഫ് വില്ലി നടത്തിയ പ്രഭാഷണവും തുടർന്നു നടന്ന സംവാദവും പരിപാടിയുടെ മുഖ്യ ആകർഷണമായിരുന്നു. വ്യക്തികളുടെ മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന് ഉതകുന്ന ലഘു മാനസിക വ്യായാമങ്ങൾ പരിചയപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു ഇത്.

കൂടാതെ ഡെൽഹിയുടെ അന്തരീക്ഷതാപ നിലയിൽ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന അനിയന്ത്രതമായ വർദ്ധനയിൽ ഉണ്ടാകുന്ന ശാരീരികപ്രത്യാഘാതങ്ങൾ ചെറുക്കുന്നതിനുള്ള സുരക്ഷാ മാർഗ്ഗങ്ങളും ചർച്ച ചെയ്യപ്പെട്ടു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളൾക്കിടയിൽ ശുദ്ധജലം സംഭരിക്കുന്നതിനും സുരക്ഷിതമായി ഉപയോഗിക്കുന്നതിനും ഇൻസുലേറ്റഡ് വാട്ടർ ജാറുകൾ വളണ്ടിയർമാർ വഴി വിതരണം നടത്തി.

Chat with us