അവസാനകാലത്തെ വ്യാജപ്രവാചകന്‍മാരുടെ വര്‍ദ്ധിച്ച ആഗമനം

അവസാനകാലത്ത് വ്യാജപ്രവാചകന്‍മാര്‍ അനവധിയുണ്ടാകുമെന്ന് ദൈവവചനം സാക്ഷ്യപ്പെടുത്തുന്നു. എന്തുകൊണ്ടാണ് അവസാനകാലത്ത് വ്യാജപ്രവാചകന്‍മാര്‍ ധാരാളമായി രംഗത്തുവരുന്നത്?

അവസാനകാലത്തെ വ്യാജപ്രവാചകന്‍മാരുടെ വര്‍ദ്ധിച്ച ആഗമനം

അവസാനകാലത്ത് വ്യാജപ്രവാചകന്‍മാര്‍ അനവധിയുണ്ടാകുമെന്ന് ദൈവവചനം സാക്ഷ്യപ്പെടുത്തുന്നു (മത്താ. 24/11, മര്‍ക്കോ. 13/22). എന്തുകൊണ്ടാണ് അവസാനകാലത്ത് വ്യാജപ്രവാചകന്‍മാര്‍ ധാരാളമായി രംഗത്തുവരുന്നത്?


1.  ദൈവപുത്രന്‍റെ ദ്വിതീയാഗമനം അവസാനനാളുകളിലാണ്. ദൈവപുത്രന്‍റെ മഹത്വമേറിയ പ്രത്യാഗമനത്തിനുമുമ്പ് അവനു വഴിയൊരുക്കാനും, അവനുള്ളവരെ ഒരുക്കാനുമായി പ്രവാചകന്‍മാര്‍ അയയ്ക്കപ്പെടുന്നു (മത്താ. 24/34). സത്യപ്രവാചകര്‍ അയയ്ക്കപ്പെടുമ്പോള്‍ത്തന്നെ വ്യാജപ്രവാചകരെ അയച്ചാല്‍മാത്രമേ ജനം പരമാവധി വഞ്ചിക്കപ്പെടുകയുള്ളൂ. ഒറിജിനല്‍ ഉള്ളപ്പോള്‍ മാത്രമേ ഡ്യൂപ്ലിക്കേറ്റുകള്‍ കാണിച്ച് വഞ്ചിക്കാന്‍ സാത്താനു സാധിക്കൂ. ഉദാഹരണത്തിന്, 1000 രൂപയുടെ നോട്ട് ഇന്‍ഡ്യന്‍ റിസര്‍വ്വ് ബാങ്ക് അച്ചടിച്ച് വിതരണം തുടങ്ങിയതിനുശേഷമാണ്, 1000 രൂപയുടെ കള്ളനോട്ടുകള്‍ ആളുകള്‍ അച്ചടിച്ചിറക്കാന്‍ തുടങ്ങിയത്. അവസാനകാലത്ത് ദൈവം സത്യപ്രവാചകരെ അയയ്ക്കുന്നതുകൊണ്ടാണ് നിരവധി വ്യാജപ്രവാചകരെ സാത്താന്‍ രംഗത്തിറക്കുന്നത്.


2. തനിക്ക് ചുരുങ്ങിയ സമയമേ അവശേഷിച്ചിട്ടുള്ളൂവെന്ന് സാത്താന്‍ അറിയുന്നത് അവസാനനാളുകളിലാണ് (വെളി. 12/12). ഉടന്‍ അവന്‍റെ നാശം സംഭവിക്കും (ഉല്‍പ. 3/14-15, റോമാ 16/20). അതിനാല്‍, അരിശംപൂണ്ട് സാത്താന്‍ ജനത്തെ വഞ്ചിക്കാനായി അനേകം വ്യാജപ്രവാചകരെ അവസാനനാളുകളില്‍ അയയ്ക്കുന്നു.


3. അവസാനനാളുകളില്‍മാത്രം വെളിപ്പെടുന്ന രക്ഷയുടെ അവകാശികള്‍ക്കാണ് (ഹെബ്രാ. 1/14) ഏറ്റവും ചേതോഹരമായ അവകാശം ലഭിക്കുന്നത് (ജറെ. 3/19). സാത്താനെയും (ഉല്‍പ. 3/15) പിശാചുക്കളെയും (റോമാ 16/20) തകര്‍ക്കുന്നവര്‍ അവസാന നാളുകളില്‍ വെളിപ്പെടുന്ന ഈ ദൈവമക്കളാണെന്ന് (റോമാ 8/19) സാത്താനു നന്നായി അറിയാം. അതിനാല്‍, സാത്താനുമായുള്ള ഏറ്റവും ശക്തമായ യുദ്ധം അവര്‍ നടത്തണം. സാധ്യമെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കാന്‍ വ്യാജപ്രവാചകര്‍ വരുമെന്ന ദൈവവചനം പൂര്‍ത്തിയാകേണ്ടിയിരിക്കുന്നു. അതിനായി സാത്താന്‍ അനേകം വ്യാജപ്രവാചകരെ അയയ്ക്കുന്നു.


4. അവസാനനാളുകളില്‍ ജനത്തെ വഞ്ചിച്ചാല്‍ സാത്താന് കൂടുതല്‍ നേട്ടമുണ്ടാകും. സാത്താന്‍ അയയ്ക്കുന്ന കള്ളന്‍മാര്‍ വരുന്നത് കൊല്ലാനും മോഷ്ടിക്കാനും നശിപ്പിക്കാനുമാണ് (യോഹ. 10/10). ഈ അവസാനകാലത്ത് സാത്താന്‍റെ വഞ്ചനയില്‍പ്പെടുന്ന ജനത്തെ മരണശേഷം പാതാളത്തില്‍ ശുദ്ധീകരിക്കാന്‍ ദൈവപിതാവിന് സമയം ലഭിക്കില്ല. അതിനാല്‍, വലിയ ഒരു ഗണം നാശത്തിലേക്കു പോകും.


5. അന്തിക്രിസ്തു അവസാനനാളുകളിലാണ് രംഗപ്രവേശം ചെയ്യുക. അന്തിക്രിസ്തുവിനെ ആരാധിക്കാന്‍ വ്യാജപ്രവാചകര്‍ ജനത്തെ നിര്‍ബ്ബന്ധിക്കണമെങ്കില്‍ അവസാനനാളുകള്‍ വരേണ്ടിയിരിക്കുന്നു (വെളി. 13/11-15). സത്യത്തെ സ്നേഹിക്കാനും അങ്ങനെ രക്ഷപ്രാപിക്കാനും വിമുഖത കാണിക്കുന്നവരെ വഴിതെറ്റിക്കുന്ന നിരവധി അടയാളങ്ങളും അത്ഭുതങ്ങളും അന്തിക്രിസ്തു പ്രവര്‍ത്തിക്കുന്നത് വ്യാജപ്രവാചകന്‍മാരിലൂടെയായിരിക്കും (2 തെസ. 2/9-12). അന്തിക്രിസ്തു വരുമ്പോഴാണല്ലോ അവനെ സേവിക്കാന്‍ ജനത്തെ ഒരുമിച്ചുകൂട്ടേണ്ടത്. വ്യാജപ്രവാചകനാണ് വാല്‍ (ഏശ. 9/13-16).


Related Articles

View All

ദൈവത്തിന്‍റെ ഓരോ വാഗ്ദാനങ്ങളും സത്യമാണെന്നും അത് തനിക്ക് ലഭിക്കും എന്ന ഉറപ്പും ബോധ്യവുമാണ് വിശ്വാസം. പക്ഷെ എന്തൊക്കെയാണ് ദൈവം നല്‍കിയ വാഗ്ദാനങ്ങള്‍ എന്നറിയാതെ എങ്ങനെയാണ് അവയില്‍ ഒരുവന്‍ പ്രത്യാശിക്കുക?

യേശുക്രിസ്തു ഏകരക്ഷകനാണെന്ന് വെറും ബൗദ്ധികതലത്തില്‍ അറിഞ്ഞാല്‍പ്പോരാ. ഇന്ന് ക്രിസ്താനികള്‍ എന്നു വിളിക്കപ്പെടുന്നവര്‍ ഈ അവസ്ഥയിലാണ്.

ദൈവവചനത്തിലുള്ള വിശ്വാസമാണ് യഥാര്‍ത്ഥ വിശ്വാസം. എന്‍റെ നീതിമാന്‍ വിശ്വാസംമൂലം ജീവിക്കും എന്ന ദൈവികവാഗ്ദാനം ഈ വിശ്വാസമുള്ളവര്‍ക്കു മാത്രമാണ് ലഭിക്കുക.

Chat with us