കേരളത്തിന്റെ സാസ്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ, മൂരിയാട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ക്രിസ്റ്റ്യൻ ആരാധനാലയമാണ് എംപറർ ഇമ്മാനുഏൽ ചർച്ച്, അഥവാ സീയോൻ . ദൈവ പുത്രൻ യേശു ക്രിസ്തുവിന്റെ രണ്ടാം വരവിനെ ക്കുറിച്ചുള്ള സത് വാർത്താ സുവിശേഷം പ്രസംഗിക്കുകയും അതിനു വേണ്ടി ദൈവ ജനത്തെ ഒരുക്കുകയും ചെയ്യുക എന്നതാണ് സീയോന്റെ ദൗത്യം.
കേരളത്തിന്റെ പല സ്ഥലങ്ങളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വരെ സുവിശേഷം കേൾക്കാൻ ജനങ്ങൾ സീയോനിൽ എത്തി ചേരുന്നു.
അതുകൊണ്ടു തന്നെ ദൈവ പുത്രന്റെ രണ്ടാം വരവിൽ വിശ്വസിച്ചുകൊണ്ട് ഒരു വലിയ ജനസമൂഹം ഈ ആരാധനാലയത്തിനു ചുറ്റും വ്യാപിച്ചു വസിക്കുന്നു.
പ്രവാചക ദൗത്യത്തിന്റെയും അപ്പസ്തോലിക ദൗത്യത്തിന്റെയും പിന്തുടർച്ചയായ സീയാൻ മറ്റ് ക്രിസ്ത്യൻ സഭകളുടെ യോ സംവിധാനങ്ങളുടെയോ കീഴിൽ അല്ല.
എന്തുകൊണ്ടാണ് എം പറർ ഇമ്മാനു ഏൽ എന്ന പേര് വന്നത് ?
വീണ്ടുംവന്ന ദൈവപുത്രൻ സ്വീകരിക്കുന്ന പുതിയ നാമം ഇമ്മാനു ഏൽ എന്നാണ്.( ഏശയ്യ :7:14)
യേശുക്രിസ്തുവിന്റെ രണ്ടാം വരവ് പാപപരിഹാരം ചെയ്യാനല്ല, മറിച്ച് രാജാക്കൻമാരുടെ രാജാവാകുവാനാണ്. രാജാക്കൻമാരുടെ രാജാവിനു പറയുന്നത് ചക്രവർത്തി എന്നാണ് ഇംഗ്ലീഷിൽ EMPEROR . ചക്രവർത്തിയായ ഇമ്മാനു ഏൽ ആണ് EMPEROR EMMANUEL.
(ഹെബ്രാ 9:28, വെളി:19: 16 ). അതായത് എംപറർ ഇമ്മാനു ഏൽ എന്ന നാമത്തിൽ ആണ് അവൻ വീണ്ടും വന്നിരിക്കുന്നത്. ചുരുക്കി പറഞ്ഞാൽ വീണ്ടും വന്ന ദൈവപുത്രനെ സ്വീകരിക്കാനും അവനു വേണ്ടി ഒരു ജനത്തെ ഒരുക്കാനും സ്ഥാപിക്കപ്പെട്ട ഈ സീയോൻ സംവിധാനം അവന്റെ പേരിൽ എംപറർ ഇമ്മാനു ഏൽ ചർച്ച് എന്ന് അറിയപ്പെടുന്നു.
എംപറർ ഇമ്മാനുഏൽ ചർച്ചിനെ എന്തുകൊണ്ട് പ്രകാശത്തിന്റെ സഭ എന്നു വിളിക്കുന്നു ?
"ദൈവപുത്രന്റെ ദ്വിതിയ ആഗമനത്തിൽ തനിക്കായി ലോകത്തിലെല്ലായിടത്തും രൂപീകരിക്കാനിരിക്കുന്ന പ്രകാശത്തിന്റെ സഭ ഉടനെ ഉദയം ചെയ്യും" എന്ന് പരിശുദ്ധ അമ്മ 1990 ൽ മെക്സിക്കോയിൽ പ്രത്യക്ഷപെട്ടപ്പോൾ പറഞ്ഞിട്ടുണ്ട്. വീണ്ടും ശരീരം ധരിച്ചു വന്ന പ്രകാശമായ ഇമ്മാനു ഏലിൽ വിശ്വസിക്കുകയും അവനെ സ്വീകരിക്കാനായി ഒരുങ്ങിയിരിക്കുകയും ചെയ്യുന്ന ഈ സഭാസമൂഹത്തെ പ്രകാശത്തിന്റ സഭ എന്ന് ദൈവം വിളിക്കുന്നു.
എന്തുകൊണ്ട് ZION എന്ന് അറിയപ്പെടുന്നു ?
പുരാതന ഇസ്രായേലിൽ യഹൂദരുടെ രാജാവായ ദാവീദിന്റെ കൊട്ടാരവും കോട്ടയും നിന്നിരുന്ന സ്ഥലത്തിന്റെ പേരാണ് സീയോൻ. അതായത് ദാവീദ് പിടിച്ചക്കിയ കോട്ടയാണ് സീയോൻ. രണ്ടായിരം വർഷങ്ങൾക്ക് മുൻപ് യേശുക്രിസ്തു ജനിച്ചത് ദാവീദിന്റെ വംശത്തിലായിരുന്നു.
ദൈവവചനം ഇങ്ങനെ പറയുന്നു:
കര്‍ത്താവു സീയോനെതിരഞ്ഞെടുത്തു; അതിനെ തന്റെ വാസസ്‌ഥലമാക്കാന്‍ അവിടുന്ന് ആഗ്രഹിച്ചു:
(സങ്കീ 132 : 13 )
എന്നാൽ ഇങ്ങനെ ഒരു സീയോൻ വാസസ്ഥലത്ത് അവൻ രണ്ടായിരം വർഷം മുൻപ് വസിച്ചില്ല. കാലിത്തൊഴുത്തിൽ പിറന്നവൻ കാൽവരിയിൽ മരിച്ചു .
എന്നാൽ അവന്റെ രണ്ടാം വരവിൽ സീയോനിലേക്ക്, തിന്‍മകളില്‍ നിന്നു പിന്തിരിഞ്ഞ യാക്കോബിന്റെ സന്തതികളുടെ അടുക്കലേക്ക് രക്‌ഷ കനായി വരും. (ഏശയ്യാ 59 : 20)
അതിനാൽ പ്രവാചക ലിഖിതങ്ങൾ പ്രകാരം ദൈവപുത്രൻ രണ്ടാമതും വരുന്നത് സീയോനിലേക്കാണ്, അതായത് ദാവീദിന്റെ കുടുംബത്തിലേക്കാണ് വരുന്നത്.
ദൈവപുത്രന്റെ രണ്ടാം വരവിൽ അവനു വസിക്കാനുള്ള ഈ ദൈവിക സംവിധാനം കേരളത്തിലെ മുരിയാടാണ് ദൈവം ഒരുക്കിയിരിക്കുന്നത് .
അതുകൊണ്ടാണ് ഈ സംവിധാനത്തെ സീയോൻ എന്ന് വിളിക്കുന്നു.
എന്തെന്നാല്‍, കര്‍ത്താവു സീയോനെ തിരഞ്ഞെടുത്തു; അതിനെ തൻ്റെ വാസസ്ഥലമാക്കാന്‍ അവിടുന്ന് ആഗ്രഹിച്ചു: ഇതാണ് എന്നേക്കും എൻ്റെ വിശ്രമസ്ഥലം; ഞാനിവിടെ വസിക്കും; എന്തെന്നാല്‍, ഞാന്‍ അത് ആഗ്രഹിച്ചു.
സങ്കീര്‍ത്തനങ്ങള്‍ 132:13-14
English
Malayalam
Fill out the form and we will get back to you as soon as possible
© 2024. Church of Light Emperor Emmanuel Zion. All rights reserved.