JOSEPH
PONNAR
THE MAN SENT BY GOD

ദൈവമായ കര്‍ത്താവിൻ്റെ ആത്മാവ് എൻ്റെ മേല്‍ ഉണ്ട്. പീഡിതരെ സദ് വാര്‍ത്ത അറിയിക്കുന്നതിന് അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു.

ഏശയ്യാ 61:1

ആരാണ് സദ് വാർത്ത ദൂതൻ

അന്ത്യ കാലത്തു പ്രഘോഷിക്കപ്പെടുന്ന സത് വാർത്തയുടെ ദൂതൻ. അന്ത്യകാലത്തു ഈ ലോകം മുഴുവനിലും സകല ജനതകളോടും ഭാഷകളോടും ഗോത്രങ്ങളോടും രാജ്യങ്ങളോടും പ്രസംഗിക്കപ്പെടുന്ന ദൈവരാജ്യത്തിന്റെ സുവിശേഷമായ സത് വാർത്ത പ്രഘോഷിച്ച സത് വാർത്തയുടെ ദൂതൻ. സീയോനിലേക്കു രക്ഷകനായി വരുന്ന ദൈവപുത്രന്റെ രണ്ടാം വരവിനു വഴിയൊരുക്കാൻ അവനു മുൻപേ അയയ്ക്കപ്പെടുന്ന അത്യുന്നതന്റെ പ്രവാചകൻ. സകല അശുദ്ധികളിൽ നിന്നും വർധിച്ചു വരുന്ന തിന്മകളിൽ നിന്നും പിന്തിരിഞ്ഞു നിർമലരും കുറ്റമറ്റവരും പരിശുദ്ധരുമായി രക്ഷകനെ,വിവേകമതികളായ കന്യകമാർക്ക് സദൃശ്യമായി മണവാളനെആകാംഷയോടെ കാത്തിരിക്കുന്ന ഒരു ഗണത്തെ ദൈവപുത്രന് വേണ്ടി സജ്ജീകരിച്ചവൻ.

യുഗയുഗന്തരങ്ങളായി മറയ്ക്കപ്പെട്ട ദൈവിക രഹസ്യങ്ങൾ,ഒലിവുമലയിൽ വച്ചു ശിഷ്യഗണം ആരാഞ്ഞ യുഗാന്ത്യത്തിന്റെയും ആഗമനത്തിന്റെയും അടയാളങ്ങൾ,, അവസാനകാലത്തേക്ക് അടച്ചു മുദ്രചെയ്യപ്പെട്ട ദൈവവചനങ്ങൾ,ഈ ഭൂമിയിൽ അനേക സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ട പരിശുദ്ധ അമ്മ അറിയിച്ച സ്വർഗീയരഹസ്യങ്ങൾ ദൈവവചന ത്തിന്റെ ആധികാരികതയിൽ വെളിപ്പെടുത്തിയവൻ. ഈ ലോകം അരൂപിയെന്നുകരുതിയ സ്വർഗസ്ഥനായ പിതാവിന്റെ ആഗമനത്തേക്കുറിച്ചും ദൈവപിതാവിന്റെ മഹത്വത്തേക്കുറിച്ചും സ്പഷ്ടമായി സംസാരിച്ചവൻ, ഇന്നോളം ഒരു തലമുറയിലും വെളിപ്പെടുത്തിയിട്ടില്ലാത്ത ദൈവപിതാവിന്റെ പരിശുദ്ധനാമത്തെ അറിയിച്ചവൻ... ഏദനിൽ നഷ്ടപെട്ട ഐശ്വര്യത്തിലേക്കു മക്കളെ പ്രവേശിപ്പിക്കാൻ,രക്ഷകനെ വാഗ്ദാനം ചെയ്തുകൊണ്ട് ദൈവപിതാവ് തന്റെ മക്കളോട് ചെയ്ത ഉടമ്പടിയെ സീയോനിൽ നിത്യമായി പുനസ്ഥാപിച്ചു രക്ഷയുടെ സന്ദേശം പ്രാഘോഷിച്ച ഉടമ്പടിയുടെ ദൂതൻ ജോസഫ് പൊന്നാർ

Chat with us